ഗായിക കെ.എസ്.ചിത്രയുടെ പേരില്‍ വന്‍ തട്ടിപ്പ്. ഗായികയുടെ പേരും ചിത്രവും ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ടില്‍ നിന്ന് നിക്ഷേപ വാഗ്ദാനം നല്‍കി തട്ടിപ്പ് സംഘം പലര്‍ക്കും സന്ദേശങ്ങള്‍ അയച്ചു.
ഇത്തരത്തിലുള്ള സന്ദേശം ലഭിച്ചവരില്‍ പലരും ‘ചിത്ര ചേച്ചി തന്നെയാണോ’ ഇതെന്നു ചോദിച്ചു. അതിന് അതെയെന്ന തരത്തില്‍ മറുപടികള്‍ അയയ്ക്കുകയും കൂടുതല്‍ ചാറ്റുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. താന്‍ പിന്നണി ഗായികയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ അംബാസഡറുമാണെന്ന് വ്യാജ അക്കൗണ്ടില്‍ നിന്നുമയച്ച മെസേജില്‍ പറയുന്നു.
റിലയന്‍സില്‍10,000 രൂപ നിക്ഷേപിച്ചാല്‍ ഒരാഴ്ചയ്ക്കഴിഞ്ഞ് 50,000 രൂപയാക്കി മടക്കി തരുമെന്നും താല്‍പര്യമെങ്കില്‍ നിക്ഷേപം എങ്ങനെ തുടങ്ങണമെന്ന് തന്നോടു ചോദിച്ചാല്‍ മതിയെന്നുമുള്ള തരത്തിലാണ് ചിത്രയുടെ പേരില്‍ വ്യാജ മെസേജുകള്‍ പോയിരിക്കുന്നത്. വ്യാജ പ്രൊഫൈലിനെ കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ സൈബര്‍ ക്രൈം വിഭാഗവുമായി ബന്ധപ്പെട്ടു. അവര്‍ ഇത്തരത്തിലുള്ള 5 വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്തിട്ടുണ്ട്.
ചിത്ര, ആരാധകര്‍ക്ക് ഐ ഫോണ്‍ അടക്കമുള്ള സമ്മാനങ്ങള്‍ കരുതിവച്ചിട്ടുണ്ടെന്നു ടെലഗ്രാം വഴി മെസേജുകളും പോയിരുന്നു. എന്നാല്‍ പിന്നീട് പരാതി നല്‍കിയതിന് പിന്നാലെ ടെലഗ്രാം അക്കൗണ്ട് deactivate ചെയ്തതായി കണ്ടെത്തുകയായിരുന്നു.
Discussion about this post