ന്യൂഡൽഹി; ജമ്മുകശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ച കക്ഷികൾക്ക് സർക്കാർ രൂപീകരണത്തിന് അവസരം നൽകുന്നതിനാണ് രാഷ്ട്രപതി ഭരണം പിൻവലിച്ചത്. കഴിഞ്ഞ ദിവസമാണ് ഗവർണറുടെ ഓഫീസ് രാഷ്ട്രപതി ഭരണം പിൻവലിക്കാൻ ശുപാർശ ചെയ്തത്. വരും ദിവസങ്ങളിൽ തന്നെ നിയുക്ത മുഖ്യമന്ത്രി ഒമർ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം തവണയാണ് ഒമർ അബ്ദുള്ള ജമ്മു കാശ്മീർ മുഖ്യമന്ത്രിയാകുന്നത്.
ആറ് വർഷത്തോളമായി ജമ്മു കാശ്മീർ കേന്ദ്ര ഭരണത്തിന് കീഴിലായിരുന്നു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് ഇപ്പോൾ കഴിഞ്ഞത്.2019 ഒക്ടോബർ 31ന് ജമ്മു കശ്മീരിൽ കേന്ദ്രഭരണം ഏർപ്പെടുത്തുകയായിരുന്നു. മുൻപ് സംസ്ഥാന പദവി ഉണ്ടായിരുന്ന ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച് കൊണ്ട്, ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെയാക്കി മാറ്റുകയും ചെയ്തിരുന്നു.
Discussion about this post