കോഴിക്കോട് : കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 30ലധികം പേർക്ക് പരിക്ക്. കോഴിക്കോട് അത്തോളിക്കടുത്ത് കോളിയാട്ട്താഴത്ത് ആണ് അപകടമുണ്ടായത്. കുറ്റ്യാടിയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും പേരാമ്പ്രയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇരുവശത്തുനിന്നും വരികയായിരുന്ന ബസ്സുകൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മുപ്പതിലേറെ പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ 20 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളിലും 15 പേരെ ഉള്ളിയേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Discussion about this post