ന്യൂഡൽഹി: കാനഡയിൽ നിന്നും ഇന്ത്യൻ ഹൈ കമ്മീഷണറെയും മറ്റ് അനുബന്ധ നയതത്രജ്ഞജരെയും പിൻവലിക്കാൻ തീരുമാനിച്ച് ഭാരതം. ഇന്ത്യൻ ഹൈ കമ്മീഷണർക്ക് നിജ്ജാർ വധ കേസിൽ പങ്കുണ്ടെന്ന കാനേഡിയൻ സർക്കാരിന്റെ വസ്തുതാ വിരുദ്ധ ആരോപണത്തെ തുടർന്നാണ് ഇത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വെളിപ്പെടുത്തി.
ഹർദീപ് സിംഗ് നിജ്ജാർ വധ കേസിൽ ഇന്ത്യക്കെതിരെ തെളിവുകൾ ഇല്ലാതെ ആരോപണം ഉന്നയിക്കുകയാണ് കാനഡ. നിജ്ജാർ വധ കേസിൽ ഇന്ത്യൻ ഹൈ കമ്മീഷണർക്ക് പങ്കുണ്ടെന്ന തരത്തിൽ കാനഡ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഇതിന് ആവശ്യമായ തെളിവുകൾ ഇല്ലാതെ വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിക്കരുതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ജസ്റ്റിൻ ട്രൂഡോയെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചതിനെ തുടർന്ന് കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ് ഭാരതം. രാഷ്ട്രീയ പ്രേരിതമായി പെരുമാറുന്ന ഇപ്പോഴത്തെ സർക്കാരിനെ വിശ്വാസമില്ലെന്നും, നിലവിലെ സർക്കാരിന്റെ കീഴിൽ കാനഡയിലെ ഇന്ത്യൻ നയതത്രജ്ഞരുടെ സുരക്ഷയിൽ തരിമ്പും വിശ്വാസമില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി കാനഡയിലെ ഇന്ത്യൻ ഹൈ കമ്മീഷണറെയും മറ്റ് ഡിപ്ലോമാറ്റുകളെയും തിരിച്ചു വിളിച്ചിരിക്കുകയാണ് ഭാരതം എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.
“തീവ്രവാദത്തിൻ്റെയും അക്രമത്തിൻ്റെയും അന്തരീക്ഷത്തിൽ, ട്രൂഡോ സർക്കാരിൻ്റെ പ്രവർത്തനങ്ങൾ അവരുടെ(ഡിപ്ലോമാറ്റുകളുടെ) സുരക്ഷയെ അപകടത്തിലാക്കുന്നുവെന്ന് ഞങ്ങൾ അടിവരയിട്ട് വ്യക്തമാക്കുന്നു .” അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിലവിലെ കനേഡിയൻ ഗവൺമെൻ്റിൻ്റെ പ്രതിബദ്ധതയിൽ ഞങ്ങൾക്ക് വിശ്വാസമില്ല. അതിനാൽ, ഹൈക്കമ്മീഷണറെയും മറ്റ് ടാർഗെറ്റുചെയ്‌ത നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും പിൻവലിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു.” വിദേശ കാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി
Discussion about this post