ഇടുക്കി : ഇടുക്കിയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറന്നു വിടുമെന്ന് ജില്ലാ കളക്ടർ. ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാമുകൾ തുറന്നു വിടാൻ തീരുമാനം എടുത്തിരിക്കുന്നത്. ഇടുക്കി ജില്ലാ കളക്ടർ ആണ് ഡാമുകൾ തുറക്കാനായി അനുമതി നൽകിയത്.
കല്ലാർകുട്ടി, പാംബ്ല ഡാമുകളാണ് ആദ്യം തുറക്കുന്നത്. ഡാമുകൾ തുറക്കുന്നത് കണക്കിലെടുത്ത് മതിരപ്പുഴയാർ, പെരിയാർ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്നു ഇടുക്കി ജില്ല കലക്ടർ അറിയിച്ചു. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
തിങ്കളാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ബുധനാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post