റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയിൽ ചേർന്ന് കോൺഗ്രസ് നേതാവ് മഞ്ജു കുമാരി. ചൊവ്വാഴ്ച റാഞ്ചിയിലെ പാർട്ടി ഓഫീസിൽ വച്ചാണ് പിതാവും മുൻ എം എൽ എ യുമായ സുകാർ രവിദാസിനോടൊപ്പം മഞ്ജു കുമാരി ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നത്. ജാർഖണ്ഡ് ബിജെപി അധ്യക്ഷൻ ബാബുലാൽ മറാണ്ടി, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് സഹ ചുമതലയുള്ള ഹിമന്ത ബിശ്വ ശർമ എന്നിവർ സന്നിഹിതരായിരുന്നു.
അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറാണ്ടി ജാർഖണ്ഡിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്യാനും , തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ കേന്ദ്രീകരിച്ചുള്ള യോഗത്തിനുമായി ഡൽഹിയിലേക്ക് പോകുമെന്ന് വ്യക്തമാക്കി.
നിലവിലെ ജാർഖണ്ഡ് ഗവൺമെൻ്റ് സ്ത്രീകൾക്കുള്ള പ്രതിമാസ സഹായത്തിൽ കാലതാമസം വരുത്തിയതിനും തൊഴിലില്ലാത്ത ബിരുദധാരികൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും സാമ്പത്തിക സഹായം നൽകുമെന്ന വാഗ്ദാനങ്ങൾ പാലിക്കാത്തതിനും അദ്ദേഹം വിമർശിച്ചു.
മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഷെഡ്യൂൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച പ്രഖ്യാപിക്കും.ഇതിനു വേണ്ടി ഡൽഹി വിജ്ഞാന് ഭവനിലെ പ്ലീനറി ഹാളിൽ ഉച്ചകഴിഞ്ഞ് 3.30 ന് തിരഞ്ഞെടുപ്പ് ബോഡി ഉദ്യോഗസ്ഥർ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
നിലവിൽ ജെ എം എം കോൺഗ്രസ് സഖ്യമാണ് ജാർഖണ്ഡ് ഭരിക്കുന്നത്. എന്നാൽ ഏതാനും ആഴ്ചകൾക്ക് മുന്നേയാണ് മുതിർന്ന ജെ എം എം നേതാവും, മുൻ മുഖ്യമന്ത്രിയുമായ ചമ്പയ് സോറൻ ബി ജെ പി യിലേക്ക് വന്നത്.
Discussion about this post