അപൂര്‍വ്വ അലര്‍ജി രോഗമുള്ള ഒരു യുവതിയുടെ കഥ ശ്രദ്ധ നേടുകയാണ്. വെളുത്തുള്ളി ഉള്‍പ്പെടെയുള്ള സള്‍ഫര്‍ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ ശക്തമായ വേദനയും ഛര്‍ദ്ദിയും നാഡീസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുമാണ് യുവതിക്ക് അനുഭവപ്പെടുന്നത്. ഫീനിക്സ് നൈറ്റിംഗേല്‍ എന്ന 32 കാരിക്കാണ് അക്യൂട്ട് ഇന്റര്‍മിറ്റന്റ് പോര്‍ഫൈറിയ(എഐപി) എന്ന അപൂര്‍വ രോഗത്തിന്റെ പിടിയില്‍പ്പെട്ടത്. വെളുത്തുള്ളി കഴിക്കുന്നത് ഫീനിക്സിന്റെ ആരോഗ്യസ്ഥിതി അത്യന്തരം ഗുരുതരമാക്കും. ഇത് ‘വാംപയര്‍ രോഗം’ എന്നാണ് അറിയപ്പെടുന്നതെന്ന് യുവതി് പറഞ്ഞു.
രക്തരക്ഷസ്സുകളെ പോലെയായെന്നും വെളുത്തുള്ളി കഴിക്കുന്നത് തനിക്ക് ഒഴിവാക്കണമെന്നും. സൂര്യപ്രകാശം ശരീരത്തില്‍ ഏല്‍ക്കാതെ നോക്കണമെന്നും അവര്‍ പറഞ്ഞു. ശരീരത്തില്‍ എപ്പോഴും രക്തക്കുറവ് മൂലം വിളര്‍ച്ച അനുഭവപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അമേരിക്കയിലെ മിനസോട്ട സ്വദേശിയാണ് ഫീനിക്സ്. വെളുത്തുള്ളി, ചുവന്ന മുന്തിരി, സോയ, മദ്യം, കാപ്പി എന്നിവയില്‍ കാണപ്പെടുന്ന സള്‍ഫറാണ് ഫീനിക്സിന്റെ രോഗത്തിന് കാരണം. ഏതെങ്കിലും കാരണവശാല്‍ ഇത് അറിയാതെ വയറ്റില്‍ എത്തിയാല്‍ കടുത്ത അനന്തരഫലങ്ങളായിരിക്കും അവരെ കാത്തിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ 60 തവണയെങ്കിലും അവര്‍ ഛര്‍ദ്ദിക്കും.
രക്തത്തിലെ ഹീമോഗ്ലോബിന്റെ അവശ്യഘടകമായ ഹീമേയുടെ ശരീരത്തിലെ ഉത്പാദനത്തെ ബാധിക്കുന്ന അപൂര്‍വ്വ രോഗമാണ് അക്യൂട്ട് ഇന്റര്‍മിറ്റന്റ് പോര്‍ഫിറിയ. കടുത്ത മൈഗ്രെയ്ന്‍, വയറുവേദന, നാഡീസംബന്ധമായ ബുദ്ധിമുട്ടുകള്‍ എന്നിവയാണ് ഫീനിക്സില്‍ കാണപ്പെട്ട രോഗലക്ഷണങ്ങള്‍.
Discussion about this post