കോട്ടയം: ആറ് മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിൽ കയറി തട്ടിക്കൊണ്ടുപോവാൻ ശ്രമം. കോട്ടയം പുതുപ്പള്ളിയിലാണ് സംഭവം. രാവിലെ 11 മണിയോടെയാണ് സംഭവം.
വീട്ടിലെ തൊട്ടിൽ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോവാൻ ശ്രമിച്ചത്. സംഭവത്തിൽ രണ്ട് നാടോടി സ്ത്രീകൾ പിടിയിലായി. ഒരാഴ്ച മുമ്പും ഇവർ വീടിന്റെ പരിസരത്ത് എത്തിയിരുന്നതായി കുടുംബം പറയുന്നു.
കഴിഞ്ഞ ദിവസം വീടിന് പരിസരത്ത് എന്നിത സ്ത്രീകൾ കുഞ്ഞിനെ നോക്കി വച്ചിരുന്നതായാണ് കരുതുന്നത്. ഇതിന് പിന്നാലെ ഇന്ന് വീട്ടിലെത്തിയ ഇവർ കുഞ്ഞിനെ കൈക്കലാക്കുകയും ഷാളിൽ പൊതിഞ്ഞ് പുറത്തേക്കിറങ്ങുകയുമായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട അമ്മ ഇവരുടെ പിന്നാലെ ഓടി കുഞ്ഞിനെ ഇവരിൽ നിന്നും പിടിച്ചുവാങ്ങി.
തുടർന്ന് ഇവരെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. രണ്ട് സ്ത്രീകളാണ് പിടിയിലായത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലെടുത്ത നാടോടി സ്ത്രീകളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post