ലഖ്‌നൗ : ഭക്ഷണത്തിൽ തുപ്പി നൽകുന്നത് പോലെയുള്ള ചില ശീലങ്ങൾ ഈയിടെയായി രാജ്യത്ത് കാണപ്പെടുന്നതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തുപ്പൽ എന്നുള്ളത് ഒരു മനുഷ്യവിസർജ്യം തന്നെയാണ്. കഴിക്കുന്ന ഭക്ഷണത്തിൽ തുപ്പുന്നത് അത്യന്തം വൃത്തികെട്ട സംസ്കാരവും. ഇത് മനുഷ്യരുടെ ആരോഗ്യത്തെ കൂടി ബാധിക്കുന്ന കാര്യമാണെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.
ഉത്തർപ്രദേശ് സർക്കാർ വിളിച്ചുചേർത്ത പ്രത്യേക ഭക്ഷ്യസുരക്ഷ അവലോകന യോഗത്തിൽ ആയിരുന്നു യോഗി ആദിത്യനാഥ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഉത്തർപ്രദേശിലും രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലും ഭക്ഷണ നിർമ്മാണ സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ അനധികൃത ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ കടന്നുകൂടിയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും യോഗി വ്യക്തമാക്കി. ഇതിനെതിരായി ഉത്തർപ്രദേശ് കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഭക്ഷണത്തിൽ തുപ്പി നൽകുന്നത് പോലെയുള്ള കാര്യങ്ങൾ സാമൂഹിക സൗഹാർദത്തിന് ഹാനികരമാണെന്നും ഒട്ടും തന്നെ അംഗീകരിക്കാനാകില്ലെന്നും യോഗി അഭിപ്രായപ്പെട്ടു. ഭക്ഷ്യ ഉൽപന്നങ്ങളുടെ പരിശുദ്ധി ഉറപ്പാക്കേണ്ടതിൻ്റെയും ഭക്ഷ്യ സുരക്ഷയിൽ പൊതുജനങ്ങളുടെ വിശ്വാസം നിലനിർത്തുന്നതിൻ്റെയും പ്രാധാന്യം കണക്കിലെടുത്ത്, കർശനമായ നിയമം സൃഷ്ടിക്കാൻ ഉത്തർപ്രദേശ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Discussion about this post