തിരുവനന്തപുരം : ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയതിന് പിന്നാലെ ശബരിമല കോ-ഓർഡിനേറ്റര്‍ സ്ഥാനത്ത് നിന്നും എഡിജിപി അജിത് കുമാറിന് മാറ്റം. ശബരിമലയിലെ പൊലീസ് ഡ്യൂട്ടിയും ക്രമസമാധാനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായുള്ള ശബരിമല ചീഫ് കോ-ഓര്‍ഡിനേറ്ററിന്‍റെ ചുമതലയായിരുന്നു എഡിജിപി അജിത് കുമാർ വഹിച്ചിരുന്നത്.
പുതിയ ഉത്തരവ് പ്രകാരം പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ എഡിജിപി എസ്‍ ശ്രീജിത്തിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. ഈ വർഷം ജൂലൈ മാസത്തിലാണ് ശബരിമല കോ-ഓര്‍ഡിനേറ്ററായി എഡിജിപി അജിത് കുമാറിനെ നിയമിച്ച് ഡിജിപി ഉത്തരവിറക്കിയിരുന്നത്. ശബരിമലയുടെ ചുമതലയിൽ നിന്നും അജിത്ത് കുമാറിനെ മാറ്റണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post