പത്തനംതിട്ട : ഓരോ മണ്ഡലക്കാലവും ജനലക്ഷങ്ങൾ ഒഴുകി വരുന്ന പുണ്യസ്ഥലമാണ് ശബരിമല. കലിയുഗ വരദൻ അയ്യപ്പ സ്വാമി തന്റെ ഭക്തരെ കനിഞ്ഞനുഗ്രഹിക്കുന്ന സ്ഥലം. അത് കൊണ്ട് തന്നെ ശബരിമലയുടെ മേൽശാന്തി ആവുക എന്നത് പൂർവ്വജന്മ സുകൃതം ആയാണ് കണക്കാക്കുന്നത്. സമർത്ഥരും പണ്ഡിതരും വിദഗ്ധരുമായി അനവധി പേരിൽ നിന്ന് നറുക്കിട്ടാണ് തന്ത്രിയെ തിരഞ്ഞെടുക്കുന്നത്. അതിൽ ഈ വർഷത്തെ നറുക്കെടുപ്പ് നാളെ നടക്കും.
തന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് ചിട്ടവട്ടങ്ങൾ എങ്ങനെയെന്നറിയാം.
സ്വാമി അയ്യപ്പന് നിയുക്ത പൂജകൾ നടത്തുന്ന ശബരിമല ക്ഷേത്രത്തിലെ പൂജാരിയാണ് മേൽശാന്തി. മേൽശാന്തിയും തന്ത്രിയും ഭഗവാൻ്റെ തന്നെ പ്രതിനിധാനമായാണ് കരുതപ്പെടുന്നത് . മേൽശാന്തിയുടെ കാലാവധി ഒരു വർഷമാണ്, പുറപ്പാട് ശാന്തി ആയതിനാൽ അവരുടെ കാലാവധി പൂർത്തിയാകുന്നത് വരെ ശ്രീകോവിൽ അടച്ചാലും സന്നിധാനത്ത് നിന്ന് പുറത്തിറങ്ങാൻ അനുവാദമില്ല.
ഇന്ന് വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരരുടെയും മകൻ ബ്രഹ്മദത്തന്റെയും സാന്നിദ്ധ്യത്തിൽ നിലവിലെ മേൽശാന്തി വി.എൻ.മഹേഷ് നമ്പൂതിരി തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കും. തുടർന്ന് അദ്ദേഹം പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി തെളിയിക്കുന്ന ചടങ്ങാണ് . അതുകൊണ്ട് തന്നെ ഇന്ന് പ്രത്യേക പൂജകളില്ല. അതേസമയം അടുത്ത ഒരുവർഷത്തേക്കുള്ള സന്നിധാനം, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ ഉഷഃപൂജയ്ക്കുശേഷമാണ് നടക്കുക.
ശബരിമലയിലെ മേൽശാന്തി തെരഞ്ഞെടുപ്പിനായി സന്നിധാനത്ത് 25ഉം മാളികപ്പുറത്ത് 15ഉം പേരാണ് അന്തിമ പട്ടികയിലുള്ളത്. തുടർന്ന് പന്തളം കൊട്ടാരത്തിലെ കുട്ടികളായ ഋഷികേശ് വർമ്മ, വൈഷ്ണവി എന്നിവർ നറുക്കെടുക്കും. അതായത് നാളെ ഉച്ചയോടെ ആർക്കാണ് ആ മഹത്തായ പദവി ലഭിച്ചിരിക്കുന്നത് എന്ന് നമുക്ക് അറിയാൻ സാധിക്കും. ഇതിനെ തുടർന്ന് തുലാമാസ പൂജകൾ പൂർത്തിയാക്കി 21ന് രാത്രി 10ന് നട അടയ്ക്കും
Discussion about this post