കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പോക്സോ നിയമത്തിലെ സെക്ഷൻ 11 പ്രകാരം കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിന് തുല്യമാണെന്ന് വ്യക്തമാക്കി കേരളാ ഹൈക്കോടതി. ഇത് പോക്‌സോ നിയമപ്രകാരം ശിക്ഷാർഹമാണെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു . പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ സാധനങ്ങൾ വാങ്ങാൻ പറഞ്ഞയച്ച ശേഷം പ്രതികൾ ലോഡ്ജ് മുറിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെ കേസിലാണ് ശ്രദ്ധേയമായ നിരീക്ഷണങ്ങൾ കോടതി നടത്തിയിരിക്കുന്നത്.
കുട്ടി കാണണം എന്ന ഉദ്ദേശത്തോടെ ശരീരത്തിൻ്റെ ഏതെങ്കിലും ഭാഗം പ്രദർശിപ്പിക്കുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരും. ഒരു വ്യക്തി, ഒരു കുട്ടിയെ നഗ്നശരീരം കാണിക്കുമ്പോൾ, അത് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ഉദ്ദേശിച്ചുള്ള ഒരു പ്രവൃത്തിയാണ്. അതുകൊണ്ടുതന്നെ പോക്സോ നിയമത്തിലെ 12-ാം വകുപ്പിലെ സെക്ഷൻ 11 (i) പ്രകാരം ശിക്ഷാർഹമായ കുറ്റമാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു.
പ്രതികൾ നഗ്നരായ ശേഷം, മുറി പൂട്ടാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത കുട്ടി മുറിയിൽ പ്രവേശിക്കുകയും ചെയ്തു . അതിനാൽ, പരാതിക്കാർക്കെതിരെ, പോക്‌സോ നിയമത്തിൻ്റെ 12-ാം വകുപ്പ് 11 (i) പ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. കേസിലെ രണ്ടാം പ്രതിയായ വ്യക്തിയും ഒന്നാം പ്രതിയായ കുട്ടിയുടെ അമ്മയുമായി കുട്ടി കാൺകെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാണ് കേസ്
Discussion about this post