ഒട്ടേറെ നിഗൂഢതകളും രഹസ്യങ്ങളും ഒളിപ്പിച്ച് പ്രപഞ്ചത്തിൽ അത്രതന്നെ രഹസ്യമൊളിപ്പിച്ച് സൂര്യനെ ചുറ്റുന്ന കുഞ്ഞുഗോളമാണ് ഭൂമി. ഭാഗ്യവശാൽ ജീവന്റെ കണിക ഉണ്ടാവാനുള്ള എല്ലാ സഹചര്യങ്ങളും ഒത്തുചേർന്നയിടം.സൂര്യനിൽ നിന്നുള്ള അകലം,ഭ്രമണദൈർഘ്യം,ചൂട്,വായു,ജലം എല്ലാം ജീവന് അനുകൂലം തന്നെ.
സൂര്യന്റെ ജീവയോഗ്യ മേഖലയിൽ ഭാരം കുറഞ്ഞ വാതകങ്ങളെ നഷ്ടപ്പെടുത്തി, ഭാരംകൂടിയ ഓക്‌സിജനെയും നൈട്രജനെയും കാർബൺ ഡൈഓക്‌സൈഡിനെയും ആകർഷിച്ചുനിർത്താൻ ശേഷിയുള്ള ഒരു ഭൂമി രൂപപ്പെട്ടതുകൊണ്ടാണ് ഇവിടെ ജീവൻ എന്ന സൗഭാഗ്യം കൈവന്നത്. അത് മാത്രമല്ല ഭൂമിയ്ക്ക് ഒരു സാങ്കൽപ്പിക അച്ചുതണ്ട് ഉണ്ടെന്നാ നാം ചെറുക്ലാസുകളിൽ പഠിച്ചുകാണും. ഈ അച്ചുതണ്ട് അടിസ്ഥാനമാക്കിയാണ് ഭൂമി സ്വയം ഭ്രമണം ചെയ്ത് സൂര്യനം പരിക്രമണം ചെയ്യുന്നത്. വെറുതെയങ്ങ് കറങ്ങുകയല്ല. അച്ചുതണ്ടിന്റെ 23.5 ഡിഗ്രി വരുന്ന ചരിവാണ് ഋതുഭേദങ്ങൾക്ക് കാരണം. ശുക്രന്റെ ചരിവ് -2 ഡിഗ്രിയാണ്. വ്യാഴത്തിന്റേത് 3 ഡിഗ്രിയാണ്. അവിടെയൊന്നും ഋതുക്കൾ അനുഭവപ്പെടുകയേ ഇല്ല. എല്ലാ ദിവസവും ഒരുപോലെയാകും. ഒരു വർഷം പൂർത്തിയായോ എന്നറിയാൻ പോലും വഴിയില്ല
എന്നാൽ നമ്മുടെ ഭൂമിയ്ക്ക് ചരിവുണ്ടല്ലോ. ഈ ചരിവിൽ ഭൂമി സൂര്യനെ പരിക്രമണം ചെയ്യുമ്പോൾ, ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും വർഷം മുഴുവൻ വ്യത്യസ്ത അളവിലുള്ള സൂര്യപ്രകാശം ലഭിക്കുന്നതിന് കാരണമാകുന്നു! സൂര്യപ്രകാശം പതിക്കുന്ന വഴിയ്ക്ക് വളരെ പ്രധാന്യമുണ്ട്.അതുകൊണ്ടാണ് നമുക്ക് വസന്തകാലം, വേനൽക്കാലം, ശരത്കാലം, ശീതകാലം ഒക്കെ ഉണ്ടാകുന്നത്.
ഭൂമിയും അങ്ങനെ ആയിരുന്നെങ്കിലോ? എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? മറ്റ് ഗ്രഹങ്ങളുടെ അവസ്ഥപോലെ അല്ല. ഭൂമിയിൽ മാറിമാറി വരുന്ന വസന്തവും ഗ്രീഷ്മവും വർഷവും ശരത്തും ഹേമന്തവും ശിശിരവുമില്ല. ഭൂമിയുടെ ഒരു ഭാഗത്ത് എന്നും മഞ്ഞു വീഴും. മറ്റൊരു ഭാഗത്ത് എന്നും കടുത്ത വേനൽ തന്നെ. സസ്യങ്ങൾക്ക് വളരാൻ പറ്റിയ മിതശീതോഷ്ണ മേഖലയും കാണും. പക്ഷേ,സസ്യങ്ങൾ തളിർക്കുകയും പൂക്കുകയും ചെയ്യുന്ന വസന്തവും ഫലം തരുന്ന ഗ്രീഷ്മവും വേറെ വേറെ കാണില്ല. ജീവികൾക്ക് ഒന്നിനുവേണ്ടിയും മുൻകൂട്ടി ഒരുക്കം നടത്തേണ്ട.പ്രകൃതിയുടെ വെല്ലുവിളികൾ ഒന്നുമില്ല. മനുഷ്യനെപ്പോലെ ബുദ്ധിയുള്ള ഒരു ജീവി ഇത്തരം ഒരു സാഹചര്യത്തിൽ വികസിച്ചു വരില്ല. ഓരോ പ്രതിസന്ധികളാണ് മനുഷ്യനെ ചിന്തിപ്പിക്കുന്നതും പരിഹാരം തേടാൻ ശ്രമിക്കുന്നതും. എല്ലായിപ്പോഴും ഒരേ സാഹചര്യമുള്ള ഭൂമി ആയിരുന്നുവെങ്കിൽ മനുഷ്യൻ ഉള്ള സാഹചര്യത്തിൽ അഡ്‌ജെസ്റ്റ് ചെയ്ത് ജീവിച്ചേനെ.
ഇടയ്ക്കിടെ ഛിന്നഗ്രഹങ്ങൾ നമ്മുടെ ക്ഷണിക്കാത്ത അതിഥിയായി ആകാശത്തിലൂടെ വന്നുപോകാറുണ്ടല്ലോ അവയിലേതെങ്കിലും ഒന്ന് ഉരസിയാൽ ഭൂമിയുടെ ചെരിൽ മാറ്റം സംഭവിക്കും. ഇതോടെ വംശനാശങ്ങൾ, നിലവിലെ ഭക്ഷ്യശൃംഖലകൾ താറുമാറാകും, സമുദ്രനിരപ്പ് ഉയരും, തീരപ്രദേശങ്ങൾ കടലിന്റെ ഭാഗമാകും, കൃഷി പരാജയപ്പെടും
അതേസമയം ഭൂഗർഭജല ചൂഷണം ഭൂമിയുടെ ഭ്രമണത്തെ കാര്യമായി ബാധിച്ചെന്ന് മുൻപ് ഒരു പഠനം ചൂണ്ടിക്കാട്ടിയിരുന്നു. 1993മുതൽ 2010വരെയുള്ള കാലയളവിലെ ഭൂഗർഭജല ഉപയോഗം ഭൂമിയുടെ അച്ചുതണ്ട് 80 സെന്റിമീറ്റർ കിഴക്കോട്ട് ചരിയാൻ കാരണമായി. ഇത് ഭൂഭ്രമണത്തെ സ്വാധീനിക്കുകയുംചെയ്തു. പ്രതിവർഷം ഭൂമിക്ക് 4.3 സെന്റിമീറ്റർ ചെരിവാണുണ്ടാകുന്നത്. ഇത് കാലാവസ്ഥാവ്യതിയാനത്തിന് ആക്കംകൂട്ടുമെന്നും പഠനം ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post