ധാക്ക : ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച ബംഗ്ലാദേശികളെ പിടികൂടി അതിർത്തി സുരക്ഷാ സേന. നാല് ബംഗ്ലാദേശികളെയും ഒരു ഇന്ത്യൻ പൗരനെയുമാണ് പിടികൂടിയത്. ഇവരിൽ നിന്ന് വ്യാജ ആധാർ കാർഡുകളും ബിഎസ്എഫ് കണ്ടെടുത്തു.
ദിവസ വേതനക്കാരായി ജോലി ചെയ്യാൻ ചെന്നൈയിലേക്ക് പോകാനാണ് ഉദ്ദേശിച്ചിരുന്നത് എന്ന് ചോദ്യം ചെയ്യലിൽ അവർ പറഞ്ഞു. ഒക്ടോബർ 15 ന് പുലർച്ചെ പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ദക്ഷിണ ബംഗാൾ അതിർത്തിയിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ബിഎസ്എഫ് പ്രസ്താവനയിൽ പറഞ്ഞു .
ബംഗ്ലാദേശിലെ രാജ്ഷാഹിയിലെ ഗോദാഗരിയിലെ ഒരാൾ വഴിയാണ് തങ്ങൾ വ്യാജ ഇന്ത്യൻ കാർഡുകൾ നിർമ്മിച്ചത് എന്ന് അവർ പറഞ്ഞു.
രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിൽ നമ്മുടെ സൈനികരുടെ ജാഗ്രതയുടെ തെളിവാണ് ഈ ഓപ്പറേഷനെന്ന് ഡിഐജി ബിഎസ്എഫ്, എൻ കെ പാണ്ഡെ പറഞ്ഞു. വ്യാജരേഖകൾ ഉപയോഗിച്ച് അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാനുള്ള ശ്രമങ്ങൾ തടയാൻ ബിഎസ്എഫ് പ്രതിജ്ഞാബദ്ധമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post