ലണ്ടൻ: എട്ട് പതിറ്റാണ്ടുകൾക്ക് മുൻപ് കാണാതായ ബ്രിട്ടന്റെ അന്തർവാഹിനി കണ്ടെത്തി. രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപയോഗിച്ച എച്ച്എംഎസ് ട്രൂപ്പർ എന്ന അന്തർവാഹിനിയാണ് കണ്ടെത്തിയത്. ഗ്രീസിലെ കലമോസ് ഐലന്റിന് സമീപത്ത് ആയിരുന്നു അന്തർവാഹിനി ഉണ്ടായിരുന്നത്.
വർഷങ്ങൾക്ക് മുൻപ് കാണാതായ കപ്പലുകളും ബോട്ടുകളും മറ്റും തേടി കണ്ടുപിടിയ്ക്കുന്ന സംഘമാണ് എച്ച്എംഎസ് ട്രൂപ്പറും കണ്ടെത്തിയത്. ഈജിയൻ കടലിൽ 770 അടി ആഴത്തിൽ ആയിരുന്നു അന്തർവാഹിനി ഉണ്ടായിരുന്നത്.
എൻ91 എന്ന പേരിൽ കൂടി അറിയപ്പെടുന്ന അന്തർവാഹിനിയാണ് എച്ച് എംഎസ് ട്രൂപ്പർ. 1943 ൽ ആയിരുന്നു ഈ അന്തർവാഹിനി കാണാതെ ആയത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് മൂന്ന് ഗ്രീക്ക് പ്രതിരോധ സേനാംഗങ്ങളെ കലമോസ് ദ്വീപിൽ എത്തിയ്ക്കാനായി പോയത് ആയിരുന്നു. ഈ സമയം ഈജിയൻ കടലിൽ പട്രോളിംഗ് നടത്താൻ ഉന്നതാധികാരികൾ ചുമതലപ്പെടുത്തി. എന്നാൽ ഇവിടെ ജർമ്മൻ സൈന്യം കുഴിബോംബുകൾ സ്ഥാപിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇത് അറിയാതെ ആയിരുന്നു ഇവരുടെ സഞ്ചാരം. പിന്നീട് ഈ അന്തർവാഹിനി അപ്രത്യക്ഷം ആകുകയായിരുന്നു.
64 സൈനികർ ആയിരുന്നു ഈ അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്. ഇവരെ കണ്ടെത്താൽ 14 തവണ പ്രദേശത്ത് തിരച്ചിൽ നടത്തി എങ്കിലും ഫലം കണ്ടില്ല. ഇതോടെ ഈ അന്തർവാഹിനി കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ഗ്രീക്കിലെ പ്രമുഖ മുങ്ങൽ വിദഗ്ധൻ ആയ കോസ്താസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്തർവാഹിനി കണ്ടുപിടിച്ചത്. പ്രതികൂല കാലാവസ്ഥയിൽ ആയിരുന്നു അതിസാഹസികമായിട്ടായിരുന്നു ദൗത്യം പൂർത്തിയാക്കിയത് എന്ന് ഇവർ പറയുന്നു.
Discussion about this post