പാപ്പിനിശ്ശേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് പോലിസ്. ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് സുജിത്തിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന സിപിഎം നേതാക്കളുടെ അവകാശവാദത്തെ തള്ളുന്നതാണ് പോലിസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.
സിപിഎം അനുഭാവിയായിരുന്ന സുജിത്ത് പിന്നീട് ആര്‍എസ്എസിലേക്ക് മാറിയതും, സിപിഎം സ്വാധീനമേഖലയില്‍ ബിജെപി വളരുന്നതും പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ബൂത്ത് ഏജന്റായിരുന്നു സുജിത്ത്. ഇതിലുള്ള അസഹിഷ്ണുതയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. ഇതിനിടെ ഒറു പെണ്‍കുട്ടിയെ കമന്റടിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്ന് സിപിഎം വിശദീകരിച്ചിരുന്നു. മരിച്ച ചെറുപ്പക്കാരനെ വീണ്ടും അപകീര്‍ത്തിപ്പെടുത്തുകയാണ് സിപിഎം എന്ന വാദവുമായി ബിജെപിയും രംഗത്തെത്തി
പോലിസ് കസ്റ്റഡിയിലെടുത്ത എട്ട് സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
Discussion about this post