യാത്രക്കാര്‍ക്ക് നല്‍കാനുള്ള ഭക്ഷണത്തില്‍ ജീവനുള്ള എലിയെ കണ്ടതിനെത്തുടര്‍ന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. സ്‌കാന്‍ഡനേവിയന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് ഇത്തരത്തില്‍ തിരിച്ചിറക്കേണ്ടി വന്നത്. യാത്രക്കാര്‍ക്ക് നല്‍കാനായി സൂക്ഷിച്ചിരുന്ന ഭക്ഷണത്തില്‍ എലി ചാടുന്നത് കണ്ട യാത്രക്കാര്‍ ഉടന്‍ തന്നെ അറിയിക്കുകയായിരുന്നു.
ജാര്‍ലെ ബോര്‍സ്‌റ്റൈഡ് എന്ന യാത്രികനാണ് തന്റെ അനുഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. എലിയെ കാണുന്നത് വരെ വളരെ ശാന്തമായ അന്തരീക്ഷമായിരുന്നു വിമാനത്തിനുള്ളിലെന്നാണ് അദ്ദേഹം പറയുന്നത്. സോക്‌സ് ഉള്‍പ്പെടെ ഇട്ടിരുന്നതിനാല്‍ എലിയുടെ കടിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെന്നാണ് അദ്ദേഹം തന്റെ പോസ്റ്റില്‍ സരസമായി കുറിച്ചിരിക്കുന്നത്.
എയര്‍ ക്രാഫ്റ്റിനുള്ളില്‍ എലിയെ കാണുന്നത് വന്‍ സുരക്ഷാപ്രശ്‌നമായാണ് കണക്കാക്കുന്നത്. പലപ്പോഴും ഇത് വിമാനത്തിനുള്ളിലെ വയറിംഗുകള്‍ കടിച്ച് നശിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതു കൊണ്ടായിരുന്നു വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്തതത് . പിന്നീട് വിമാനം മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും എലിയെ കണ്ടെത്താനായില്ല.
എന്നാല്‍ വളരെ ശ്രദ്ധയോടെയാണ് വിമാനത്തില്‍ ഭക്ഷണം സൂക്ഷിക്കുന്നതെന്നും അതിനുള്ളില്‍ ഒരു എലി വരാനുള്ള ഒരു സാഹചര്യവും ഉണ്ടാകാനിടയില്ലെന്നും എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. എങ്കിലും യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അവര്‍ അറിയിച്ചു.
Discussion about this post