കടല്‍ ജീവിയായ ഡോള്‍ഫിന്റെ ശ്വാസകോശത്തിലും മൈക്രോപ്ലാസ്റ്റിക് കണ്ടെത്തി, ഇവ അന്തരീക്ഷവായു ശ്വസിക്കുന്ന സമയത്ത് ഇത്തരം കണികകള്‍ ഡോള്‍ഫിന്റെ ശ്വാസനാളികളിലെത്തിയതായാണ് ഗവേഷകരുടെ കണ്ടെത്തല്‍.
ശാസ്ത്രജ്ഞര്‍ രണ്ട് പ്രദേശങ്ങളിലെ ബോട്ടില്‍ നോസ് ഡോള്‍ഫിനുകളില്‍ നിന്ന് പുറന്തള്ളുന്ന വായുവിന്റെ സാമ്പിളുകള്‍ ശേഖരിച്ചായിരുന്നു പരീക്ഷണം. ഇതില്‍ നിന്ന് പോളിയെസ്റ്റര്‍ കണങ്ങളുടെയും മറ്റ് ചില പ്ലാസ്റ്റിക് സംയുക്തങ്ങളുടെയും സാന്നിധ്യമാണ് ഈ സാമ്പിളുകളില്‍ കണ്ടെത്തിയത്.
നഗരവല്‍ക്കരണം കടന്നു ചെല്ലാത്ത എവറസ്റ്റ് കൊടുമുടി പോലുള്ള സ്ഥ്രലങ്ങളില്‍ പോലും മൈക്രോപ്ലാസ്റ്റിക്‌സ് കണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ട്
പരീക്ഷങ്ങളില്‍ നിന്നും കാറ്റിലൂടെ പ്ലാസ്റ്റിക് കണങ്ങള്‍ വ്യാപിക്കുന്നതിന്റെ സാധ്യതയാണ് കാണിക്കുന്നത്.
ഡോള്‍ഫിന്‍ ബ്രീത്ത് സാമ്പിളുകളില്‍ കണ്ടെത്തിയ പല മൈക്രോപ്ലാസ്റ്റിക്കുകളും പോളിസ്റ്റര്‍ ആയിരുന്നു, വസ്ത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സാധാരണ പോളിമര്‍ കണങ്ങള്‍ വരെ വളരെ ദൂരെ വായുവിലൂടെ സഞ്ചരിക്കുകയും ശ്വസനത്തിലൂടെ ഉള്ളിലേക്ക് കടക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് മാരകമായ മലിനീകരണതോത് ഉയര്‍ന്നു കഴിഞ്ഞു.
പുതിയ പഠനങ്ങള്‍ പ്രകാരം ഗര്‍ഭസ്ഥ ശിശുവില്‍ വരെ മൈക്രോ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഇത്തരം കണങ്ങള്‍ മനുഷ്യവംശത്തിന്റെ അന്ത്യത്തിന് വരെ കാരണമായിത്തീരുമെന്നാണ് ഗവേഷകരുടെ പക്ഷം.
Discussion about this post