അഹമ്മദാബാദ്: പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ജീവന്‍ തിരിച്ചുകിട്ടാനായി സിപിആര്‍ നല്‍കി പാമ്പിനെ രക്ഷിക്കുന്ന യുവാവിന്റെ വേറിട്ട വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ളതാണ് ഈ വീഡിയോ ദൃശ്യങ്ങള്‍. വന്യജീവി രക്ഷാപ്രവര്‍ത്തകനായ യാഷ് തദ്വിയാണ് പാമ്പിന് സിപിആര്‍ നല്‍കിയത്. ‘ഒരു പ്രദേശത്ത് പാമ്പ് ചത്തതായി തന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. എന്നാല്‍ സ്ഥലത്ത് എത്തി നോക്കിയപ്പോള്‍ വിഷമില്ലാത്ത പാമ്പാണ് എന്ന് മനസിലായി.
ജീവന്‍ ഉണ്ടെന്നും തിരിച്ചറിഞ്ഞു. ചലനമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ പാമ്പ് അതിജീവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു, അങ്ങനെ ഞാന്‍ അതിന്റെ കഴുത്ത് എന്റെ കൈയില്‍ എടുത്തു വായ തുറന്ന് മൂന്ന് മിനിറ്റ് വായില്‍ ഊതി ബോധത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചു. ആദ്യ രണ്ട് ശ്രമങ്ങളിലും സിപിആര്‍ നല്‍കിയിട്ടും അതിന്റെ അവസ്ഥയില്‍ മാറ്റമുണ്ടായില്ല. എന്നിരുന്നാലും, ഞാന്‍ മൂന്നാം തവണ സിപിആര്‍ നല്‍കിയപ്പോള്‍ അത് അനങ്ങാന്‍ തുടങ്ങി,’- യുവാവ് പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. പാമ്പിനെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍, കണ്ടുനിന്ന ആരോ ഫോണില്‍ പകര്‍ത്തിയതാണ്. പാമ്പിനെ തദ്വി വനം വകുപ്പിനു കൈമാറി.
Vadodara youth & Snake Rescuer Yash Tadvi brings Snake back to life with Mouth-to-Mouth CPR! #vadodara pic.twitter.com/MP1DFHLYst
— My Vadodara (@MyVadodara) October 16, 2024
Discussion about this post