ടെൽ അവീവ്: കഴിഞ്ഞദിവസം കൊല്ലപ്പെട്ട ഹമാസ് തലവൻ യഹ്യാ സിൻവാറിന്റെ അവസാന നിമിഷങ്ങൾ പുറത്ത് വിട്ട് ഇസ്രായേൽ സൈന്യം. ഇസ്രയേൽ സൈന്യത്തിന്റെ ഡ്രോൺ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
2017 മുതൽ ഗാസയിൽ ഹമാസിനെ നയിച്ചിരുന്ന സിൻവാർ 2023 ഒക്‌ടോബർ 7ന് 1,200 പേരുടെ മരണത്തിനും 251 പേരെ ബന്ദികളാക്കാനും ഇടയാക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ്. അതിക്രൂരമായ ആക്രമണവും ലൈംഗീക പീഡനവുമാണ് ഒക്ടോബർ ഏഴിലെ ആക്രമണത്തെ തുടർന്ന് നടന്നത്. പല ബന്ദികളെയും ഹമാസ് തീവ്രവാദികൾ നിരന്തരം പീഡനത്തിന് വിധേയമാക്കിയിരിന്നു.
എന്നാൽ ഇസ്രയേലിനെയും അമേരിക്കയുടെയും നോട്ടപുള്ളിയായ ആ തീവ്രവാദിയുടെ അന്ത്യം അത്യന്തം ദയനീയമായിരുന്നുവെന്നാണ് ഇസ്രായേൽ സൈന്യം പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഷെല്ലാക്രമണത്തിൽ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിനുള്ളിലെ സോഫയിൽ തലയിൽ ആഴത്തിലുള്ള മുറിവും പൊടിപിടിച്ച ശരീരവുമായി പേടിച്ചരണ്ടിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ഷെല്ലാക്രമണത്തിൽ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിനുള്ളിലെ സോഫയിൽ തലയിൽ ആഴത്തിലുള്ള മുറിവും പൊടിപിടിച്ച ശരീരവുമായി പേടിച്ചരണ്ടിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഇയാളുടെ വലതുകൈയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ദൃശ്യം പകർത്തിയ ഇസ്രയേലി ഡ്രോൺ അടുത്തേക്ക് വരുമ്പോൾ കയ്യിലുണ്ടായിരുന്ന എന്തോ ഒന്ന് ഡ്രോണിനുനേരെ എറിയാനുള്ള അയാളുടെ വിഫലശ്രമവും ദൃശ്യങ്ങളിൽ കാണാം.
ഡ്രോൺ ദൃശ്യങ്ങൾ പകർത്തുമ്പോൾ സോഫയിലിരിക്കുന്നത് യഹ്യാ സിൻവാർ ആണെന്ന് സൈന്യത്തിന് അറിയാമായിരുന്നില്ല ഒരു ഹമാസ് തീവ്രവാദി മാത്രമാണെന്നാണ് അവർ കരുതിയത് . എന്നാൽ തുടർ പരിശോധനയിലാണ് ഇസ്രയേൽ സൈന്യം യഹ്യാ സിൻവാറിനോട് സാമ്യമുള്ള ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനു ശേഷം നടത്തിയ വിശദ പരിശോധനയിലാണ് കൊല്ലപ്പെട്ടത് യഹ്യാ സിൻവാർ ആണെന്ന് വ്യക്തമാത്. പല്ലുകൾ, വിരലടയാളം, ഡിഎൻഎ പരിശോധന എന്നിവയിലൂടെയാണ് കൊല്ലപ്പെട്ടത് യഹ്യാ സിൻവാർ ആണെന്ന് ഉറപ്പിച്ചത്.
Discussion about this post