എഐ സാങ്കേതികവിദ്യ വന്നതോടെ അതിനെ അന്ധമായി ആശ്രയിക്കുന്നവരുടെ എണ്ണവും കൂടുകയാണ് എന്ന് പറയാതെ വയ്യ. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു സംഭവകഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ജോലിക്കായി അപേക്ഷിക്കുമ്പോള്‍ എ.ഐ ഉപയോഗിച്ച് തയ്യാറാക്കിയ അപേക്ഷ സമര്‍പ്പിച്ച ഒരാള്‍ക്ക് പറ്റിയ അബദ്ധമാണ് ഇപ്പോള്‍ വൈറലാകുന്നത്.
ജോലിക്കായി ഒരാള്‍ സമര്‍പ്പിച്ച അപേക്ഷയുടെ സ്‌ക്രീന്‍ ഷോട്ടാണ് ഡല്‍ഹി അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സി.ഇ.ഒ അനന്യ നാരങ്ക് എന്ന യുവതി തന്നെ എക്സില്‍ പങ്കുവെച്ചിരിക്കുന്നത്. എ.ഐ നിത്യ ജീവിതത്തിലെ പല ആവശ്യങ്ങളും എളുപ്പമാക്കുമെങ്കിലും അതിനെ അതേപടി വിശ്വാസത്തിലെടുത്താലുണ്ടാകുന്ന പ്രശ്‌നമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
സ്വന്തം കഴിവുകളും താത്പര്യമുള്ള കാര്യങ്ങളും അവതരിപ്പിക്കാനായി നല്‍കിയിരുന്ന ഭാഗത്താണ് അപേക്ഷകന് അമളി പറ്റിയത്. ‘നിങ്ങളുടെ പ്രധാന കഴിവുകള്‍ പ്രതിപാദിക്കു, ഉദാഹരണത്തിന് ഗ്രാഫിക് ഡിസൈനര്‍, സോഷ്യല്‍ മീഡിയ സ്ട്രാറ്റജി’ എന്നാണ് എ.ഐ തയ്യാറാക്കി നല്‍കിയത്. ഇത് ഒരക്ഷരം പോലും തിരുത്താതെയാണ് അപേക്ഷന്‍ ജോലിക്കായി സമര്‍പ്പിച്ചത്. മുന്‍പരിചയത്തെ പറ്റി പ്രതിപാദിക്കേണ്ട സ്ഥലത്തും, വ്യക്തി വിവരങ്ങള്‍ പൂരിപ്പിക്കേണ്ട സ്ഥലത്തുമൊക്കെ എ.ഐ തയ്യാറാക്കി നല്‍കിയത് അതേ പടി പകര്‍ത്തുകയായിരുന്നു.
chat GPT പോലുള്ള എ.ഐ സോഫ്റ്റ് വെറുകള്‍ വിനിയോഗിച്ച് തയ്യാറാക്കുന്ന ഇത്തരത്തിലുളള അപേക്ഷകള്‍ക്ക് മറുപടിയും അങ്ങനെ തന്നെ നല്‍കണമെന്നാണ് കമന്റുകള്‍ പറയുന്നത്.
Discussion about this post