ചെന്നൈ: സദ്ഗുരുവിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ മുഴുവൻ കള്ളമാണെന്ന് സുപ്രീം കോടതിയോട് തുറന്ന് സമ്മതിച്ച് തമിഴ്‌നാട് പോലീസ്. ഇഷ ഫൗണ്ടേഷൻ്റെ ആശ്രമത്തിൽ അനധികൃതമായി തടങ്കലിലാക്കിയെന്ന ആരോപണത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് തമിഴ്‌നാട് പോലീസ് സുപ്രീം കോടതിയോട് വ്യക്തമാക്കിയത്.
38ഉം 42ഉം വയസ്സുള്ള രണ്ട് സ്ത്രീകളെ കോയമ്പത്തൂരിലെ തൊണ്ടമുത്തൂരിലെ ആശ്രമത്തിൽ തങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി പാർപ്പിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇത് അന്വേഷിക്കാൻ പോലീസിനോട് മദ്രാസ് ഹൈക്കോടതി സെപ്തംബർ 30-ന് ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് തമിഴ്‌നാട് പോലീസ് അന്വേഷണം ആരംഭിച്ചത്.
കോയമ്പത്തൂർ സ്വദേശിയായ റിട്ടയേർഡ് പ്രൊഫസർ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജിയെ തുടർന്നാണ് കോടതി അന്വേഷണം പ്രഖ്യാപിച്ചത്. ആശ്രമത്തിലെ മാ മതി, മാ മായു എന്നീ പേരുകളിൽ അറിയപ്പെടുന്ന തൻ്റെ പെൺമക്കളെ അനധികൃതമായി അവിടെ തടവിൽ പാർപ്പിച്ചിരിക്കുകയാണ് എന്നായിരുന്നു പ്രൊഫസറുടെ ആരോപണം.
കോയമ്പത്തൂർ പോലീസ് സൂപ്രണ്ട് തയ്യാറാക്കിയ പോലീസ് റിപ്പോർട്ടിൽ, രണ്ട് സ്ത്രീകളും പിതാവിൻ്റെ അവകാശവാദങ്ങൾ നിഷേധിച്ചുവെന്നും, തങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് ആശ്രമത്തിൽ താമസിക്കുന്നതെന്നും വ്യക്തമാക്കി.
രണ്ട് സ്ത്രീകളും ഉയർന്ന വിദ്യാഭ്യാസമുള്ളവരും നല്ല ശാരീരികവും മാനസികവുമായ ആരോഗ്യമുള്ളവരാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇഷാ യോഗാ കേന്ദ്രത്തിലെ സന്യാസ പാത തങ്ങൾ സ്വമേധയാ തിരഞ്ഞെടുത്തതാണെന്നും സമ്മർദത്തിനോ നിർബന്ധത്തിനോ വിധേയരായിട്ടില്ലെന്നും അവർ ഊന്നിപ്പറഞ്ഞു.
റിപ്പോർട്ട് അനുസരിച്ച്, ഇഷാ ഫൗണ്ടേഷനിൽ താമസിക്കുന്ന ആകെ 217 ബ്രഹ്മചാരികളിൽ (സന്യാസിമാർ) 30 പേരുടെ അഭിമുഖം നടത്തി, എല്ലാവരും അവിടത്തെ ജീവിതം സ്വയം സ്വീകരിച്ചതാണെന്നും, സ്ത്രീകൾ ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നുണ്ടെന്നും അന്തേവാസികൾ സ്ഥിരീകരിച്ചു. അവരിൽ ഒരാളായ മാ മയൂ 10 കിലോമീറ്റർ മാരത്തണിൽ പോലും പങ്കെടുത്തിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.
Discussion about this post