നികുതിദായകർക്ക് പാൻ കാർഡ് പ്രധാനമാണ്. കാരണം . ഇത് എല്ലാ സാമ്പത്തിക ഇടപാടുകൾക്കും അത്യന്താപേക്ഷിതമാണ്. ആദായനികുതി അടയ്ക്കാനും വർഷാവർഷം റിട്ടേൺ സമർപ്പിക്കാനും മാത്രമല്ല. ദൈനംദിന നടക്കുന്ന എല്ലാ സാമ്പത്തിക ഇടപാടുകൾക്കും പാൻകാർഡ് ആവശ്യമാണ്.
എന്നാൽ ഇപ്പോൾ കാർഡുമായി നിരവധി തട്ടിപ്പുകളാണ് നടക്കുന്നത്. പാൻ കാർഡിലെ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയെടുക്കുന്നുണ്ട്. പ്രധാനമായും വ്യാജ ലോൺ ആപ്പുകൾ , സൈബർ ആക്രമണങ്ങൾ എന്നിങ്ങനെയാണ് കാർഡിന്റെ വിവരങ്ങൾ ചോർത്തിയെടുക്കുന്നത്. ഇങ്ങനെയെല്ലാമാണെങ്കിലും കാർഡ് സുരക്ഷിതമായി വെയ്ക്കാൻ നിരവധി വഴിയുണ്ട്.
*സംശയം തോന്നുന്ന വെബ്‌സൈറ്റുകളിൽ സ്വകാര്യ വിവരങ്ങൾ പങ്കുവെയ്ക്കാതിരിക്കുക.
*പാൻ ആവശ്യപ്പെടുന്ന വെബ്‌സൈറ്റുകൾ http ൽ അല്ല ആരംഭിക്കുന്നത് എങ്കിൽ പരമാവധി ക്ലിക്ക് ചെയ്യാതിരിക്കുക. http സൈറ്റുകൾ മാത്രമേ വിശ്വസിക്കാൻ സാധിക്കൂ.
*ക്രെഡിറ്റ് സ്‌കോർ ഇടയ്ക്കിടെ പരിശോധിക്കുക .
* ഇനി തട്ടിപ്പിൽ വീണു എന്ന് സംശയം തോന്നിയാൽ ഉടൻ തന്നെ ഇൻഫോർമേഷൻ നെറ്റ് വർക്ക് പോർട്ടലിൽ കയറി പരാതി ര ജിസ്റ്റർ ചെയ്യുക
Discussion about this post