കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പൊതുവേദിയിൽ അപമാനിച്ചതിനെ തുടർന്ന് എഡിഎം ജീവനൊടുക്കിയ സംഭവത്തിൽ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തൻ നൽകിയ ഒപ്പുകൾ തമ്മിൽ ഒരു സാമ്യവും ഇല്ലാത്തതാണ് സംശയം ബലപ്പെടുത്തിയത്
എ ഡി എമ്മിനെതിരെ കൊടുത്തു എന്ന് പറയപ്പെടുന്ന പരാതിയിൽ പ്രശാന്തൻ ആരോപിക്കുന്നത് പെട്രോൾ പമ്പിന് എട്ടാം തീയ്യതി എൻഒസി അനുവദിച്ചുവെന്നാണെങ്കിൽ, രേഖകൾ പ്രകാരം എഡിഎം എൻഒസി അനുവദിച്ചത് ഒൻപതാം തീയ്യതി വൈകിട്ട് മൂന്ന് മണിക്കാണ്. ഇതും പരാതി വ്യാജമാണെന്ന സംശയം ബലപ്പെടുത്തുന്നു. അതെ സമയം ഇത്തരത്തിലൊരു പരാതി ലഭിച്ചിട്ടേ ഇല്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
Discussion about this post