മോസ്കോ: ഇന്ത്യൻ സിനിമകൾക്ക് റഷ്യയിലുള്ള സ്വീകാര്യത തുറന്നു പറഞ്ഞ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിര് പുടിൻ. ബോളിവുഡ് സിനിമകൾ റഷ്യയിൽ അതി അതിപ്രശസ്തമാണ്. കൂടാതെ ഇന്ത്യൻ സിനിമകൾ രാവും പകലും പ്രദർശിപ്പിക്കാൻ ഞങ്ങൾക്ക് ഒരു പ്രേത്യേക ചാനൽ തന്നെയുണ്ടെന്നും പുടിൻ വ്യക്തമാക്കി.വിദേശ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കവെയാണ്, മറ്റേതൊരു ബ്രിക്സ് രാജ്യങ്ങളിൽ നിന്നുമുള്ള വിനോദത്തേക്കാൾ ഇന്ത്യൻ സിനിമയ്ക്ക് രാജ്യത്ത് കൂടുതൽ പ്രചാരമുണ്ടെന്ന് റഷ്യൻ പ്രസിഡൻ്റ് തുറന്നു പറഞ്ഞത്.
സിനിമ വ്യവസായം എന്നത് ഏതൊരു രാജ്യത്തിന്റെയും സമ്പദ് വ്യവസ്ഥയുടെ ഭാഗമാണെന്ന് പുടിൻ, വ്യക്തമാക്കി. കൂടാതെ ഞങ്ങളുടെ ഇന്ത്യൻ സുഹൃത്തുക്കൾക്ക് ബോളിവുഡ് റഷ്യയിലേക്ക് വ്യാപിപ്പിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അതിനുള്ള എല്ലാ സൗകര്യങ്ങളും റഷ്യ ചെയ്തു കൊടുക്കുമെന്നും വ്യക്തമാക്കി
വാർഷിക ബ്രിക്സ് ഉച്ചകോടിയിൽ മോദിയുമായി ഇക്കാര്യം ചർച്ച ചെയ്തേക്കുമെന്നും പുടിൻ കൂട്ടിച്ചേർത്തു. ഒക്‌ടോബർ 22-23 തീയതികളിൽ 16-ാമത് ബ്രിക്‌സ് ഉച്ചകോടിക്കായി മോദി റഷ്യയിലെ കസാനിലേക്ക് തിരിക്കും.
വിനോദ വ്യവസായത്തിന്റെ കാര്യത്തിൽ ഞങ്ങൾ തമ്മിൽ സമവായത്തിലേക്കെത്തുമെന്ന് എനിക്ക് 100 ശതമാനം ഉറപ്പാണ്. ഇന്ത്യൻ സുഹൃത്തുക്കൾക്ക് ഈ താൽപ്പര്യമുണ്ടെങ്കിൽ, റഷ്യൻ വിപണിയിലേക്ക് ഇന്ത്യൻ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങൾ പൊതുവായ സാഹചര്യം കണ്ടെത്തും,” അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post