ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇവയെ ചെറുക്കുന്നതിന് കേന്ദ്രവുമായി ചേര്‍ന്ന് ‘സ്‌കാം സെ ബചാവോ’ പ്രചാരണം ആരംഭിച്ച് മെറ്റ.
കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി. മന്ത്രാലയം ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍, കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയം എന്നിവരുമായി സഹകരിച്ചാണിത് നടപ്പാക്കുന്നത്.
ഒന്‍പത് ഇന്ത്യന്‍ ഭാഷകളില്‍ ഇതു സംബന്ധിച്ചുള്ള ബോധവത്കരണം നല്‍കും. ടോക്ക് ഷോകള്‍, നിയമപാലകര്‍ക്കുള്ള പരിശീലനം, എന്നിവയും മെറ്റ നല്‍കും. ദേശീയ പ്രചാരണത്തിന്റെ ഭാഗമായി ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന അഭിനയിച്ച ബോധവത്കരണ വീഡിയോയും പുറത്തിറക്കി. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയിലെ സുരക്ഷാ പ്രത്യേകതകളെക്കുറിച്ചും വീഡിയോയില്‍ പറയുന്നു.
മെറ്റയുടെ ഇന്‍-ബില്‍റ്റ് സുരക്ഷാഫീച്ചറുകള്‍, ടു- ഫാക്ടര്‍ ഓതന്റിക്കേഷന്‍, ബ്ലോക്ക്, റിപ്പോര്‍ട്ട് ഓപ്ഷനുകള്‍ എന്നിവയെക്കുറിച്ച് വീഡിയോയില്‍ പ്രതിപാദിക്കുന്നുണ്ട്. മെറ്റയുടെ സുരക്ഷാ ടൂളുകള്‍ ഉപയോഗിച്ച് എങ്ങനെ തട്ടിപ്പുകള്‍ കണ്ടെത്താനാകുമെന്നും വിശദമാക്കുന്നു. തട്ടിപ്പുകള്‍ തടയുന്നതിനായി് മെറ്റയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി. മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണന്‍ പറഞ്ഞു.
Discussion about this post