ന്യൂഡൽഹി: രാജ്യത്ത് സായുധ വിപ്ലവത്തിനും ആഭ്യന്തര കലാപത്തിനും വേണ്ടി പോപ്പുലർ ഫ്രണ്ട് വ്യാജമായി ഉണ്ടാക്കിയ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും കേരളത്തിൽ. അതിൽ തന്നെ ഭൂരിപക്ഷം സ്ഥാപനങ്ങളും കോഴിക്കോട് മലപ്പുറം എന്നീ രണ്ട് ജില്ലകളിൽ. ഇ ഡി കണ്ടു കെട്ടിയ 35 സ്ഥാപനങ്ങളിൽ 21 എണ്ണവും ഉള്ളത് കോഴിക്കോട് മലപ്പുറം എന്നീ രണ്ട് ജില്ലകളിലാണ്.
വിവിധ പേരുകളിലായി, പോപ്പുലർ ഫ്രണ്ട്, സ്വന്തം ഉടമസ്ഥതയിൽ ഇല്ലാതെ നടത്തിയിരുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റ് ഇ ഡി പുറത്ത് വിട്ടിരുന്നു. അതിൽ മലപ്പുറം കോഴിക്കോട് ജില്ലയിൽ പെടുന്ന സ്ഥാപനങ്ങൾ താഴെ പറയുന്നവയാണ്
01- 07 . സത്യ സരണി എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് – മലപ്പുറം ജില്ലയിൽ 7 പ്രദേശങ്ങളിൽ. അന്യമതത്തിൽ പെട്ട വ്യക്തികളെ, പ്രേത്യേകിച്ചും സ്ത്രീകളെ മത പരിവർത്തനം നടത്തുക എന്നതായിരുന്നു ഇവിടെ നടന്നു കൊണ്ടിരുന്നത്.
08 . ഒബെലിസ്ക് പ്രോപ്പർട്ടികൾ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. ലിമിറ്റഡ് (മീഞ്ചന്ത കോഴിക്കോട്)
09 .ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് മീഞ്ചന്ത,കോഴിക്കോട്,
10 . കോഴിക്കോട് മീഞ്ചന്തയിൽ വിവിധ പ്രദേശങ്ങളിൽ ഭൂമി
11 . ആശ്ര്യം ചാരിറ്റബിൾ ട്രസ്റ്റ് മൂന്നാര് ദേശം കോഴിക്കോട്
12 .വട്ടംകുണ്ട് ചാരിറ്റബിൾ ട്രസ്റ്റ് താമരശ്ശേരി,കോഴിക്കോട്
13. പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ്-നാദാപുരം , വടകര കോഴിക്കോട്
14 മിറാജ് വെൽഫെയർ ട്രസ്റ്റ് മലപ്പുറം,
15 കരുണ എഡ്യൂക്കേഷൻ & സോഷ്യൽ ചാരിറ്റബിൾ ട്രസ്റ്റ് കോഴിക്കോട്,
16 സഹൃദയ ചാരിറ്റബിൾ ട്രസ്റ്റ് കോഴിക്കോട്,
.17 റഹ്മത്ത് എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് മലപ്പുറം,
18 കമ്മ്യൂണിറ്റി വികസന കേന്ദ്രം മലപ്പുറം,
19 സേവന ചാരിറ്റബിൾ ഫൗണ്ടേഷൻ മലപ്പുറം, കേരളം
20 ആക്‌സസ് എഡ്യൂക്കേഷൻ & ചാരിറ്റബിൾ ട്രസ്റ്റ് മലപ്പുറം,
കേരളത്തിൽ 14 ജില്ലകൾ ഉള്ളതിൽ ബാക്കി 12 ജില്ലകളിലും കൂടി ഉള്ളതിനേക്കാൾ അധികം പ്രതിനിധ്യമാണ് ഈ രണ്ടു ജില്ലകൾക്ക് പോപ്പുലർ ഫ്രണ്ട് കൊടുത്തിരിക്കുന്നത്. ഇതിൽ നിന്നും, ഈ രണ്ടു ജില്ലകൾ കേന്ദ്രീകരിച്ച് ഗൗരവതരമായ ചില പദ്ധതികൾ പോപ്പുലർ ഫ്രണ്ട് ആസൂത്രണം ചെയ്തിരുന്നുവെന്ന് വേണമെങ്കിൽ അനുമാനിക്കാവുന്നതാണ്.
ഈ 35 കേന്ദ്രങ്ങളിൽ ഒന്ന് പോലും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് സ്വന്തം പേരിൽ ഉണ്ടായിരുന്നില്ല എന്നാണ് രസകരമായ വസ്തുത. ഏറ്റവും ശ്രദ്ധേയമായ കാര്യം ശാരീരിരിക പരിശീലനത്തിന്റെ മറവിൽ വലിയ തോതിലുള്ള ആയുധ പരിശീലനങ്ങൾ ആയിരിന്നു പോപ്പുലർ ഫ്രണ്ട് ഈ വ്യാജ കേന്ദ്രങ്ങളിൽ നടപ്പിലാക്കി കൊണ്ടിരുന്നത് എന്നതാണ്. കണ്ണൂരിലെ നാറാത്ത് നടപ്പിലാക്കിയ ആയുധ പരിശീലനം ഉൾപ്പെടെയുള്ള കാര്യങ്ങൾ വഴി വ്യത്യസ്ത മത വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കുകയും അതിലൂടെ സംസ്ഥാനത്തും രാജ്യത്തും ആഭ്യന്തര കലാപങ്ങൾ ഉണ്ടാക്കുകയുമായിരുന്നു ഇവരുടെ ലക്‌ഷ്യം.
Discussion about this post