തൃശ്ശൂർ : തൃശ്ശൂർ വാൽപ്പാറയിൽ പുലിയുടെ ആക്രമണം. അമ്മയ്‌ക്കൊപ്പം നടന്നു പോവുകയായിരുന്ന ആറു വയസ്സുകാരിക്ക് നേരെയാണ് പുലി ആക്രമണം നടത്തിയത്. പെൺകുട്ടിയെ പുലി കടിച്ചെടുത്തു കൊണ്ടുപോവുകയായിരുന്നു. തേയിലത്തോട്ടത്തിനുള്ളിലൂടെ നടന്നു പോകുന്നതിനിടയിൽ ആയിരുന്നു ആക്രമണം.
വാൽപ്പാറയിലെ കേരള തമിഴ്നാട് അതിർത്തിയിലെ ഉഴേമല എസ്റ്റേറ്റിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആറു വയസുകാരിയായ പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു.
ജാർഖണ്ഡ് സ്വദേശിനി അപ്‌സര ഖാത്തൂനെയാണ് പുള്ളിപ്പുലി കടിച്ചുകൊന്നത്.
പുലിയുടെ ആക്രമണത്തിനുശേഷം കുട്ടിയുടെ മാതാവ് ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാരും എസ്റ്റേറ്റ് തൊഴിലാളികളും ചേർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തേയിലത്തോട്ടത്തിന് സമീപത്തെ വനത്തിനോട് ചേർന്ന അതിർത്തിയിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നിലവിൽ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Discussion about this post