ഫ്‌ലാറ്റിൽ ഒപ്പം താമസിക്കാൻ പുതിയ ഒരാളെ തേടിയുള്ള പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കർശന നിയന്ത്രണങ്ങളുടെ ഒരു വലിയ പട്ടികയാണ് യുവതി നിരത്തിയിരിക്കുന്നത്. വൻഷിത എന്ന യുവതിയാണ് പരസ്യം എക്‌സിലൂടെ പങ്കുവച്ചത്.
മുറി വാടകയ്ക്ക് വിട്ടുനൽകണമെങ്കിൽ എന്തൊക്കെ കാര്യങ്ങൾ പാലിക്കണമെന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്. ചെറുപ്പക്കാരായ യുവതിക്കളെ മാത്രമാണ് വൻഷിത തേടുന്നത്. മദ്യപാനവും പുകവലിയും അനുവദനീയമായ വീട്ടിൽ സസ്യാഹാരം മാത്രം കഴിക്കുന്ന വ്യക്തിയെ മാത്രമേ താമസിപ്പിക്കൂ എന്ന നിബന്ധനയും യുവതി പറഞ്ഞിട്ടുണ്ട്. ഇതിനെതിരെ നിരവധി വിമർശങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.
പച്ച മാംസം കാണുന്നത് തനിക്ക് അരോചകമായതാണ് ഇത്തരമൊരു നിയന്ത്രണം വച്ചതിന് പിന്നിലെ കാരണമെന്നാണ് യുവതിയുടെ വിശദീകരണം. ഹിന്ദി സംസാരിക്കുന്ന വെജിറ്റേറിയനായ ആളായിരിക്കണം. വീട്ടിൽ അതിഥികൾ എത്തുന്നതിൽ പ്രശ്‌നമുണ്ടാവരുത്. പുകവലിയും മദ്യപാനവും ഉച്ചത്തിൽ പാട്ട് വയ്ക്കുന്നതും കാര്യമായി എടുക്കരുത്, വളർത്തുമൃഗങ്ങളോട് പ്രശ്‌നം ഉണ്ടാകരുത് എന്നിങ്ങനെ നീളുന്നു യുവതിയുടെ ഡിമാൻഡുകൾ.
ബെംഗളൂരുവിലെ ഒരു 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റിലാണ് വൻഷിതയുടെ താമസം. ഒരു മുറിയാണ് വാടകയ്ക്ക് നൽകുന്നത്. 17000 രൂപയാണ് മാസ വാടക. ഡെപ്പോസിറ്റ് തുകയായി 70000 രൂപയും ആവശ്യപ്പെട്ടിടുണ്ട്.
Discussion about this post