ഐപിഎൽ 2026 സീസൺ ആരംഭിക്കുന്നതിന് മുമ്പുള്ള വലിയ മാറ്റമായിരുന്നു സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് (CSK) ചേക്കേറിയത്. രവീന്ദ്ര ജഡേജയെ പകരം നൽകിയാണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കിയത്. എന്നാൽ, സഞ്ജുവിനെ ചെന്നൈ ടീമിലെടുത്തത് വെറും ക്രിക്കറ്റ് മികവ് നോക്കിയല്ലെന്നും അതിന് പിന്നിൽ വലിയ സാമ്പത്തിക താൽപ്പര്യങ്ങളുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ താരം ഹനുമ വിഹാരി.
സഞ്ജു സാംസണിന്റെ ദക്ഷിണേന്ത്യൻ സംസ്ഥാങ്ങളിലെ വലിയ സ്വാധീനം സിഎസ്കെയുടെ വാണിജ്യ മൂല്യം വർദ്ധിപ്പിക്കുമെന്ന് വിഹാരി നിരീക്ഷിക്കുന്നു. ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്. സഞ്ജുവിന് ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ വലിയ ആരാധകവൃന്ദമുണ്ട്. സഞ്ജു എവിടെ കളിച്ചാലും മലയാളി ആരാധകർ സ്റ്റേഡിയത്തിൽ ഒഴുകിയെത്തും. ഇത് സിഎസ്കെയ്ക്ക് വലിയ ബിസിനസ് നേട്ടമുണ്ടാക്കും.
“ഐപിഎൽ എന്നത് വെറും ക്രിക്കറ്റ് മാത്രമല്ല. അതൊരു വലിയ ബിസിനസ് കൂടിയാണ്. ഉടമകൾ കളിക്കാരുടെ കളി മികവ് മാത്രമല്ല, അവർ കൊണ്ടുവരുന്ന വാണിജ്യ മൂല്യം കൂടി നോക്കും. സിഎസ്കെയിൽ നിലവിൽ തന്നെ ഋതുരാജ് ഗെയ്ക്‌വാദ്, ആയുഷ് മ्हाത്രെ, ഉർവിൽ പട്ടേൽ എന്നീ മികച്ച ഓപ്പണർമാരുണ്ട്. അതിനാൽ ഒരു ഓപ്പണർ എന്ന നിലയിൽ സഞ്ജുവിനെ ടീമിന് അത്യാവശ്യമല്ല. മിക്കവാറും മൂന്നാം നമ്പറിലാകും സഞ്ജു കളിക്കുക.”മുൻ താരം പറഞ്ഞു.
രവീന്ദ്ര ജഡേജ, സാം കരൺ തുടങ്ങിയ താരങ്ങളെ വിട്ടുകൊടുത്ത് സഞ്ജുവിനെ ടീം ഒപ്പം കൂട്ടിയത് ഏറ്റവും വലിയ ട്രേഡ് ഡീലുകളിൽ ഒന്നായി കണക്കാക്കാം.













Discussion about this post