ന്യൂഡൽഹി : ഡൽഹിയിലെ സ്‌കൂളിൽ പൊട്ടിത്തെറി . രോഹിണി ജില്ലയിലെ പ്രസാന്ത് വിഹാറിലുള്ള സിആർപിഎഫ് സ്‌കൂളിലാണ് പൊട്ടിത്തെറി ഉണ്ടായത്.
രാവിലെ 7.50 നാണ് സംഭവം. സ്‌കൂൾ കെട്ടിടത്തോട് ചേർന്ന് നിൽക്കുന്ന മേഖലയിൽ നിന്ന് വലിയ പുക ഉയരുകയായിരുന്നു. എന്നാൽ തുടർന്നുള്ള പരിശോധനയിൽ തീ പോലുള്ള ഒന്നും കണ്ടെത്തിയിട്ടില്ല. പ്രവർത്തി ദിനമല്ലാത്തതിനാൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. സിലിണ്ടർ പൊട്ടിത്തെറിച്ച് വലിയ ശബ്ദം ഉണ്ടായതായിരിക്കാം എന്നാണ് പ്രാഥമിക വിവരം.
വാഹനങ്ങളുടെ ചില്ല് പൊട്ടിത്തെറിക്കുന്നത് കണ്ടു എന്ന് സമീപവാസികൾ പറഞ്ഞു. എന്നാൽ എന്താണ് പൊട്ടിത്തെറിച്ചത് എന്ന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി അന്വേഷിച്ചു വരികയാണ് എന്ന് പോലീസ് പറഞ്ഞു.
Discussion about this post