ന്യൂഡൽഹി : ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് മോദിക്ക് നൽകിയ ഒരു 100 രൂപ നോട്ടാണ്…. വേറെ ആരുമല്ല അദ്ദേഹത്തിന് 100 രൂപ നൽകിയത്. പ്രധാനമന്ത്രിക്ക് പ്രവർത്തിക്കാൻ പ്രചോദനം നൽകുന്ന നാരി ശക്തി തന്നെയാണ്.
വനവാസി സമൂഹത്തിന് നൽകുന്ന പ്രത്യേക ആനുകൂല്യങ്ങൾക്കും സ്‌നേഹത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി അറിയിച്ചാണ് മോദിക്ക് വനവാസി സ്ത്രീ 100 രൂപ നൽകിയത്. ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ബിജെപി വൈസ് പ്രസിഡന്റ് ബൈജയന്ത് ജയ് പാണ്ഡയാണ്.
ബിജെപി അംഗത്വ ക്യാമ്പെയ്ൻരെ ഭാഗമായാണ് താൻ സുന്ദർഗഡിൽ പോയത്. അവിടെ എത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തന്റെ നന്ദി അറിയിക്കണമെന്ന് പറഞ്ഞ് വനവാസി സ്ത്രീ 100 രൂപ എടുത്ത് തരുകയായിരുന്നു. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ മികച്ചതാണെന്നും വനവാസി കുടുംബങ്ങളെ സമൂഹത്തിന്റെ മുൻനിരയിലെത്തിക്കാൻ പ്രധാനമന്ത്രി വളരെയധികം പ്രയത്നിക്കുന്നുണ്ടെന്നും വനവാസി സ്ത്രീ പറഞ്ഞു.
ഈ പൈസയുടെ ആവശ്യമില്ലെന്ന് താൻ അവരോട് പറഞ്ഞു . എങ്കിലും അവർ അതിന് സമ്മതിച്ചില്ല. അദ്ദേഹത്തിന് എന്റെ സന്തോഷത്തിന്റെ പ്രതീകമായി ഇത് നൽകണമെന്ന് അഭ്യാർത്ഥിക്കുകയായിരുന്നു എന്ന് ബൈജയന്ത് ജയ് പാണ്ഡ എക്‌സിൽ കുറിച്ചു.
Discussion about this post