ഹൈദരാബാദ്: മലയാളികളുടെ രാമേശ്വരം തീർത്ഥാടനത്തിന് എളുപ്പമേറും. പാമ്പൻ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെയാണ് രാമേശ്വരത്തേക്കുള്ള യാത്ര കൂടുതൽ സുഗകരമാകുക. പുതുക്കി നിർമ്മിച്ച പാമ്പൻ പാലം അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനം പൂർത്തിയായാൽ മധുര- തിരുവനന്തപുരം അമൃത എക്‌സ്പ്രസ് രാമേശ്വരത്തേയ്ക്ക് കൂടി സർവ്വീസ് നടത്തും. ഈ സർവ്വീസ് ആരംഭിച്ചാൽ മലയാളികൾക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ രാമേശ്വരത്ത് എത്താം. നിലവിൽ മധുരയിൽ നിന്നും ബസ് മാർഗ്ഗമാണ് ആളുകൾ രാമേശ്വരത്തേയ്ക്ക് പോകുന്നത്.
550 കോടിയിലധികം രൂപ ചിലവിട്ടാണ് പുതിയ പാമ്പൻ പാലം നിർമ്മിച്ചിരിക്കുന്നത്. നേരത്തെ ഈ മാസം രണ്ടിനായിരുന്നു പാലത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. എന്നാൽ പണികൾ പൂർത്തിയാക്കാൻ കാലതാമസം നേരിട്ടതോടെ നവംബറിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ പാലത്തിന്റെ സുരക്ഷ പരിശോധിക്കാനായി പരീക്ഷണ ഓട്ടങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
അടുത്ത മാസം ഉദ്ഘാടനം ഉണ്ടാകും എങ്കിലും തിയതി സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. പ്രധാനമന്ത്രിയുടെ ഒഴിവ് ലഭിക്കാത്തത് ആണ് ഇതിന കാരണം. 22 മാസങ്ങൾക്ക് മുൻപാണ് പുതിയ പാലത്തിന്റെ ജോലികൾ തുടങ്ങിയത്. ഇതേ തുടർന്ന് രാമേശ്വരത്തേയ്ക്കുള്ള ട്രെയിൻ സർവ്വീസുകൾ പൂർണമായി തടസ്സപ്പെട്ടിരുന്നു.
Discussion about this post