ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ രൂക്ഷമായി വിമര്‍ശിച്ച് ഒളിമ്പിക്സ് മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത്. ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കവിതയിലൂടെയാണ് ഗുസ്തി കായികതാരമായ യോഗേശ്വര്‍ ദത്ത് ദേശ വിരുദ്ധതയ്ക്കെതിരെ പ്രതികരിയ്ക്കുന്നത്.
അഫ്സല് ഗുരു രക്സതാക്ഷിയാണെങ്കില് ഹനുമന്തപ്പ ആര് എന്ന് യോഗേശ്വര്‍ ചോദിയ്ക്കുന്നു. നിങ്ങള്‍ക്കു ജന്മം തന്ന ദേശത്തെ നിങ്ങള്‍ ശത്രുവായി കാണുന്നു. ദേശത്തിന്റെ അഭിമാനം കെടുത്തുന്നത് അഭിപ്രായപ്രകടനത്തിന്റെ എന്തു രൂപമാണെന്നും യോഗേശ്വര്‍ ചോദിയ്ക്കുന്നു.
തൂലിക എടുക്കുന്ന കരങ്ങള്‍ തോക്കെടുക്കാനിടയാകാതിരിക്കട്ടെ, നമ്മുടെ രാജ്യത്തെ നാം ആദരിക്കേണ്ടതാണ്. ഏത് മണ്ണില്‍ ജനിച്ചുവോ അതില്‍ നാം അഭിമാനം കൊള്ളണമെന്നും യോഗേശ്വര്‍ ദത്ത് തന്റെ ഹിന്ദി കവിതയില്‍ എഴുതി. കവിത സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി.
Discussion about this post