എറണാകുളം : ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിൻവലിച്ച് തങ്ങളുടെ സ്ഥാനാർഥികളെ പിന്തുണയ്ക്കണമെന്ന് പറഞ്ഞ യുഡിഎഫിനോട് ഉപാധി വെച്ച് പി വി അൻവർ. ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിച്ച് ഡിഎംകെ പിന്തുണ നൽകുന്ന സ്ഥാനാർത്ഥി എൻ കെ സുധീറിനെ പിന്തുണയ്ക്കണമെന്നാണ് അൻവർ ഉപാധി വെച്ചിരിക്കുന്നത്.
അവർ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഡിഎഫ് പറഞ്ഞു. ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ കപ്പൽ പോകും. വേറെ പ്രശ്നമില്ല. പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിച്ച എത്രയോ ചരിത്രം കോൺഗ്രസിനുണ്ടെന്നും പി വി അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പിണറായിസത്തെ ഈ മണ്ഡലത്തിൽ നിന്നും ഒഴിവാക്കാൻ, ഈ സർക്കാരിനെതിരെ ജനവികാരം ഒരുമിച്ചു കൂട്ടി എല്ലാ വോട്ടുകളും ഒരു പെട്ടിയിലാക്കി പിണറായിസത്തെ തളക്കാൻ നിങ്ങൾ സഹായിക്കണം എന്നാണ് പറയാനുള്ളത്. പിണറായിക്കെതിരെ ജീവൻ പോലും പണയപ്പെടുത്തിയാണ് രംഗത്തു വന്നത്. എന്റെ ജീവനുപോലും ഭീഷണിയുണ്ട് എന്നും അൻവർ കൂട്ടിച്ചേർത്തു .
Discussion about this post