മുംബൈ: അശ്ളീല സിനിമയുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ഏക്താ കപൂറും അമ്മ ശോഭ കപൂറും നിയമക്കുരുക്കിൽ. എഎൽടി ബാലാജിയുടെ ഗന്ധി ബാത്ത് വെബ് സീരീസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉൾപ്പെടുത്തി അശ്‌ളീല പ്രദര്ശിപ്പിച്ചതിനാണ് വനിതാ നിർമ്മാതാക്കൾ കുടുങ്ങിയിരിക്കുന്നത് പോക്‌സോ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
2021 ഫെബ്രുവരിക്കും 2021 ഏപ്രിലിനും ഇടയിൽ ആൾട്ട് ബാലാജിയിൽ സ്ട്രീം ചെയ്ത പരമ്പരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണിച്ചതായാണ് പരാതി. എന്നാൽ ഈ വിവാദ എപ്പിസോഡ് നിലവിൽ ഈ ആപ്പിൽ സ്ട്രീം ചെയ്യുന്നില്ല.
OTT പ്ലാറ്റ്‌ഫോമായ ആൾട്ട് ബാലാജിയിലെ ഗന്ധി ബാത്തിൻ്റെ വെബ് സീരീസിൻ്റെ സീസൺ 6 മായി ബന്ധപ്പെട്ടതാണ് കേസ്. ബാലാജി ടെലിഫിലിം ലിമിറ്റഡ്, ഏക്താ കപൂർ, അവരുടെ അമ്മ ശോഭ കപൂർ എന്നിവർക്കെതിരെ മുംബൈയിലെ എംഎച്ച്ബി പോലീസ് സ്റ്റേഷനിൽ ഐപിസി, ഐടി ആക്‌ട് സെക്ഷൻ 295-എ, പോക്‌സോ നിയമത്തിൻ്റെ 13, 15 വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
Discussion about this post