മോസ്കോ: ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സ് ഉച്ചകോടി നാളെ തുടങ്ങാനിരിക്കെ നിർണ്ണായക നീക്കവുമായി ഇന്ത്യയും ചൈനയും. മോസ്ക്കോയിൽ നടക്കുന്ന മീറ്റിങ്ങിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങളിലെ പ്രശ്ന പരിഹാരവും ചർച്ചയായേക്കും എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിംഗും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. അങ്ങനെയാണെകിൽ അത് പശ്ചിമേഷ്യയുടെ വികസനത്തെ സംബന്ധിച്ചെടുത്തോളം ഒരു വലിയ മുന്നേറ്റം തന്നെയായിരിക്കും.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങൾ 75 ശതമാനം പരിഹരിച്ചെന്ന് ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയിരുന്നു. അതിർത്തിയിലെ സേനാ പിന്മാറ്റം വേഗത്തിലാക്കാൻ ഇന്ത്യയും ചൈനയും നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഇടയ്ക്കിടെ തർക്കം ഉടലെടുക്കുന്നത് സേനാ പിന്മാറ്റത്തെ ബാധിക്കുന്നുണ്ട്. മോദിയും ഷീയും തമ്മിൽ നേരിട്ട് ചർച്ച നടത്തിയാൽ അത് ഗുണം ചെയ്യും എന്നാണ് കരുതപ്പെടുന്നത് .
2020 ലെ അതിർത്തി ഏറ്റുമുട്ടലുകൾക്ക് ശേഷം മോദിയും ഷീയും തമ്മിൽ ഔദ്യോഗികമായി ഉഭയകക്ഷി ചർച്ചകൾ നടത്തിയിട്ടില്ല. അതെ സമയം ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം എത്രയും പെട്ടെന്ന് പരിഹരിക്കും എന്ന് ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മോദി വെളിപ്പെടുത്തിയത് ശ്രദ്ധേയമായിരുന്നു. അമേരിക്കയിൽ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
Discussion about this post