മുംബൈ: ബോളിവുഡ് താരങ്ങളുടേതിന് തുല്യ പ്രാധാന്യമാണ് നമ്മുടെ ക്രിക്കറ്റ് താരങ്ങൾക്കും ഉള്ളത്. അതുകൊണ്ട് തന്നെ ഇവരുടെ വിശേഷങ്ങളും ഇവർ നടത്തുന്ന പരാമർശങ്ങളും അതിവേഗത്തിൽ വാർത്തകളിൽ ഇടം പിടിയ്ക്കാറുണ്ട്. ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് ഗോസിപ്പുകൾക്കും പഞ്ഞമില്ല. അതുകൊണ്ട് തന്നെ പാപ്പരാസികൾ ഇവരെ ചുറ്റിപ്പറ്റി നടക്കാറുമുണ്ട്. ഇപ്പോഴിതാ വീരേന്ദർ സെവാഗ് നടത്തിയ ഒരു പ്രതികരണത്തിലാണ് പാപ്പരാസികളുടെ ശ്രദ്ധ.
തന്റെ ഇഷ്ട നടി ആരാണെന്ന സെവാഗിന്റെ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ജന്മദിനം ആയിരുന്നു. ഈ ദിനത്തിലാണ് വർഷങ്ങൾക്ക് മുൻപ് അദ്ദേഹം നടത്തിയ പരാമർശം കുത്തിപ്പൊക്കിയിരിക്കുന്നത്.
കമന്ററി സെഷനിൽ ആയിരുന്നു സെവാഗ് തന്റെ ഇഷ്ടനടി ആരെന്ന് വെളിപ്പെടുത്തിയത്. ആരാധകരിൽ ഒരാളുടെ ചോദ്യത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചാൽ ആരുടെ കൂടെ അഭിനയിക്കും എന്നായിരുന്നു ആരാധകന്റെ ചോദ്യം.
മറ്റൊന്നും ആലോചിക്കാതെ സെവാഗ് ഈ ചോദ്യത്തിന് മറുപടി നൽകി. മാധുരി ദീക്ഷിത് എന്നായിരുന്നു സെവാഗ് ആരാധകനോട് പറഞ്ഞത്. മാധുരിയുടെ അഭിനയവും നൃത്തവും വളരെ ഇഷ്ടമാണ് ഇന്നും അദ്ദേഹം പറയുന്നുണ്ട്.
Discussion about this post