കൊച്ചി: സര്‍ക്കാറിനും യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനുമെതിരെ സോളാര്‍ കമ്മീഷന്റെ നോട്ടീസ്. കമ്മീഷനെ കുറ്റപ്പെടുത്തിയുള്ള പി.പി. തങ്കച്ചന്റെ പ്രസ്താവനയ്ക്കെതിരെയാണ് നോട്ടീസ്.
യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞതുപോലെയാണോ സര്‍ക്കാറും ചിന്തിയ്ക്കുന്നത്. അങ്ങനെയെങ്കില്‍ കമ്മീഷന് തുടരുന്നതില്‍ കാര്യമില്ലെന്നും സോളാര്‍ കമ്മീഷന് പറഞ്ഞു. സോളാര്‍ കമ്മീഷന് മുന്‍വിധിയോടെയാണ് പെരുമാറുന്നതെന്നാണ് പി.പി. തങ്കച്ചന് വിമര്‍ശിച്ചത്.
അതിനിടെ കമ്മീഷനു മുന്നില്‍ ഹാജരാകാത്തതിന് സരിത എസ്.നായരെ സോളാര്‍ കമ്മീഷന് താക്കീത് ചെയ്തു. ആരോഗ്യപ്രശ്നങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ല. മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്നും കമ്മീഷന് താക്കിത് നല്കി. തിങ്കളാഴ്ച കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ സരിതയ്ക്ക് അന്ത്യശാസനം നല്കി.
Discussion about this post