ഇന്ത്യയില്‍ നിരോധിക്കപ്പെട്ടെങ്കിലും മറ്റ് രാജ്യങ്ങളിലെ ഹിറ്റ് ഷോര്‍ട്ട് വീഡിയോ ആപ്പ് ഇപ്പോഴും ടിക്ടോക്ക് തന്നെയാണ്. ഇപ്പോഴിതാ, ആ ടിക്ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാന്‍സിന് ഒരു വമ്പന്‍ പണി കിട്ടിയിരിക്കുകയാണ് ഇപ്പോള്‍. ലോകം നിര്‍മ്മിതബുദ്ധിക്ക് (എ.ഐ) പിന്നാലെയാകുമ്പോള്‍ അതിനൊപ്പം ഓടിയെത്താനുള്ള തത്രപ്പാടിനിടെയാണ് ബൈറ്റ്ഡാന്‍സിന് എട്ടിന്റെ പണി കിട്ടിയത്. പണി പഠിക്കാനായി ബൈറ്റ് ഡാന്‍സിനൊപ്പം കൂടിയ ഒരു ഇന്റേണാണ് കമ്പനിക്ക് പാരയായത്. ഇയാളെ പിന്നീട് കമ്പനി പുറത്താക്കി.
ബൈറ്റ് ഡാന്‍സിന്റെ എ.ഐ. മോഡലുകളില്‍ ഒന്നിനാണ് ഇപ്പോള്‍ പണി കിട്ടിയിരിക്കുന്നത്. ചൈനയിലെ സാമൂഹിക മാധ്യമങ്ങളില്‍ ഒരാഴ്ചയിലേറെയായി ഇക്കാര്യം വലിയ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട്. അഡ്വെര്‍ടൈസിങ് ടെക്നോളജി വിഭാഗത്തിലെ ഇന്റേണിനെയാണ് കമ്പനി പുറത്താക്കിയത്. എന്നാല്‍ ഇയാള്‍ക്ക് തങ്ങളുടെ എ.ഐ. ലാബില്‍ ജോലി ചെയ്ത് പരിചയം കുറവാണെന്നും എല്ലാവരും പറയുന്ന തരത്തിലുള്ള പണിയൊന്നും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നുമാണ് ബൈറ്റ് ഡാന്‍സ് പറയുന്നത്.
ഇന്റേണിന്റെ ഇടപെടലില്‍ ഒരു കോടി ഡോളറിന്റെ നഷ്ടമാണ് ബൈറ്റ് ഡാന്‍സിന് ഉണ്ടായതെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കമ്പനി ഇക്കാര്യം നിഷേധിച്ചു. ഇന്റേണ്‍ തങ്ങള്‍ക്ക് തന്ന പണിയെ കുറിച്ചും ഇയാളെ പുറത്താക്കിയതിനെ കുറിച്ചുമെല്ലാം ഇന്റേണ്‍ പഠിച്ച യൂണിവേഴ്സിറ്റിയെ ബൈറ്റ് ഡാന്‍സ് അറിയിച്ചിട്ടുണ്ട്.
Discussion about this post