മുംബൈ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പ്രശസ്ത മുദ്രാവാക്യം മഹാരാഷ്ട്രയിൽ പ്രചാരണത്തിന് ഇറക്കി ബി ജെ പി. യോഗി ആദിത്യനാഥിന്റെ ബാടെങ്കെ തോ കാടെങ്കെ (വിഭജിച്ചു നിന്നാൽ ഛേദിച്ചു കളയും ) ഏക് രഹേങ്കെ തോ നേക് രഹേങ്കെ( ഒന്നായ് നിന്നാൽ നന്നായ് നിൽക്കാം) എന്ന പ്രശസ്തമായ മുദ്രാവാക്യമാണ് ബി ജെ പി മഹാരാഷ്ട്രയിൽ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്.
ഈ പോസ്റ്ററുകൾക്ക് പിന്നിലെ ഉദ്ദേശ്യം ബിജെപി അംഗം വിശ്വബന്ധു റായ് വിശദീകരിച്ചു.
പ്രതിപക്ഷം രാഷ്ട്രീയ കരുനീക്കങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നത്, ഞങ്ങൾ അതിനോട് പ്രതികരിച്ചു. ഉത്തരേന്ത്യയിലെ ജനങ്ങൾ യോഗിയേയും അദ്ദേഹത്തിൻ്റെ മുദ്രാവാക്യമായ ‘ബാടെങ്കെ തോ കാടെങ്കെ ഏക് രഹേങ്കെ തോ നേക് രഹേങ്കെ’ വിശ്വസിക്കുന്നു, അതിനാൽ മഹാരാഷ്ട്രയിലും പ്രതിപക്ഷ തന്ത്രങ്ങളോട് ഞങ്ങൾ പ്രതികരിക്കാൻ തുടങ്ങി. ഹരിയാനയിൽ, ഭാരതീയ ജനതാ പാർട്ടിയെ പിന്തുണച്ചുകൊണ്ട് ആളുകൾ എങ്ങനെ ഒരുമിച്ച് നിൽക്കുകയും പ്രതികരിക്കുകയും ചെയ്തുവെന്ന് നിങ്ങൾ കണ്ടു, ഞങ്ങൾ ഇപ്പോൾ മഹാരാഷ്ട്രയിലും ഇത് പ്രയോഗിക്കാൻ പോകുന്നു,” അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഗസ്റ്റിലാണ് ദേശീയ ഐക്യത്തിനായി ശക്തമായ ഈ മുദ്രാവാക്യം മുന്നോട്ട് വച്ചത്. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തെ പ്രതിയാണ് യോഗി മുഴുവൻ ഹിന്ദുക്കളോടുമായി ഈ വാചകങ്ങൾ മുന്നോട്ട് വച്ചത്. രാഷ്ട്രത്തിന് മുകളിൽ യാതൊന്നും ഉണ്ടാകില്ല, നമ്മൾ ഒന്നിച്ചാൽ മാത്രമേ രാജ്യം ശാക്തീകരിക്കപ്പെടുകയുള്ളൂവെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.
Discussion about this post