ടെൽ അവീവ്; ഹമാസ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി പിറന്നാൾ ദിനത്തിൽ ആത്മഹത്യ ചെയ്തതായി വിവരം. പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ്സ് ഡിസോഡറിനെ തുടർന്നാണ് 22 കാരിയുടെ ആത്മഹത്യ. ഒക്ടോബർ ഏഴിന് സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവലിനിടെ നടന്ന ആക്രമണത്തിൽ നിന്നാണ് യുവതി രക്ഷപ്പെട്ടത്. ഷിറെൽ ഗെലാൻ എന്നാണ് യുവതിയുടെ പേര്. ഇസ്രായേലിലെ സ്വന്തം അപ്പാർമെന്റിലാണ് യുവതി ജീവനൊടുക്കിയത്.
പെട്ടെന്നൊരു ആക്‌സിഡന്റ് ഉണ്ടാവുക, പ്രകൃതിദുരന്തത്തെ നേരിടേണ്ടി വരിക, ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാവുക, കൊലപാതകത്തിന് സാക്ഷിയാവുക എന്നീ അവസ്ഥകൾ ഏതൊരു മനുഷ്യനിലും വലിയ മാനസികാഘാതം ഉണ്ടാക്കാൻ സാധ്യതയുണ്ട്. അന്നു നടന്ന ആ ദുരന്തം വീണ്ടും ആ വ്യക്തി അനുഭവിക്കുകയാണ്. നടന്ന ആഘാതത്തെ വെറുതെ ഓർമിക്കുകയല്ല, പൂർണമായും ആ ദുരന്തത്തിൽ ഉൾപ്പെട്ടതായി അനുഭവപ്പെടുകയാണ് ചെയ്യുന്നത്. ചിലപ്പോൾ ദുരന്തത്തിന്റെ ദൃശ്യങ്ങളോ അതേ ശബ്ദമോ മണമോ ഒക്കെ അനുഭവപ്പെട്ട് ആ ലോകത്തേക്ക് താൽക്കാലികമായി പോവുകയാണ് ചെയ്യുന്നത്. ഇത് സമ്മർദം വർധിപ്പിക്കുകയും നെഞ്ചിടിപ്പ് കൂടുക, ശരീരം വിയർക്കുക, തൊണ്ട വരളുക, ഇരിക്കുന്നിടത്തുനിന്ന് എഴുന്നേറ്റ് ഓടുക തുടങ്ങിയവയൊക്കെ ഉണ്ടായേക്കാം.
ഈ അവസ്ഥയുള്ള ആളുകൾക്ക് മറ്റുള്ളവരെ വിശ്വസിക്കാനും, ആശയവിനിമയം നടത്താനും, പ്രശ്‌നങ്ങളെ പരിഹരിക്കാനും ഒക്കെ ബുദ്ധിമുട്ടു നേരിട്ടേക്കാം. മനസികാഘാതമുണ്ടാക്കിയ അനുഭവങ്ങൾക്കുശേഷം ചില ആഴ്ചകൾ മുതൽ മാസങ്ങൾ വരെ മാനസികപ്രശ്‌നം നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്.
Discussion about this post