ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സ്‌കൂളിൽ സ്‌ഫോടനമുണ്ടായതിന് പിന്നാലെ വീണ്ടും ഭീതിപരത്തി ബോംബ് ഭീഷണികൾ. രാജ്യത്തെ സിആർപിഎഫ് സ്‌കൂളുകൾക്കാണ് ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നക്. ഡൽഹിയിലെയും തെലങ്കാനയിലെയും സ്‌കൂളുകൾക്കാണ് ഭീഷണി. എന്നാൽ ഇത് പിന്നീട് വ്യാജമാണെന്ന് തെളിയുകയായിരുന്നു.
ഡൽഹിയിലെയും രോഹിണിയിലെയും ദ്വാരകയിലെയും സിആർപിഎഫ് സ്‌കൂളുകൾക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇമെയിലിലൂടെയായിരുന്നു ഭീഷണി എത്തിയത്. ക്ലാസ്മുറികളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്‌കൂളുകൾ തകർക്കുമെന്നുമായിരുന്നു സന്ദേശം. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം ഞായറാഴ്ച രാവിലെയാണ് രോഹിണിയിലെ സിആർപിഎഫ് സ്‌കൂളിൽ ബോംബ് സ്‌ഫോടനമുണ്ടായത്. ഇതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രാജ്യത്തെ എല്ലാ സിആർപിഎഫ് സ്‌കൂളുകൾക്കും ഭീഷണി സന്ദേശം എത്തിയത്.
Discussion about this post