മുംബൈ; ലോകകപ്പ് വനിതാടീമിൽ ഉൾപ്പെടെ അംഗമായിരുന്ന മിന്നും താരം ജമെമ റോഡിഗ്രസിന്റെ അംഗത്വം റദ്ദാക്കി ഖാർ ജിംഖാന. മുംബൈയിലെ പഴക്കമേറിയ ക്ലബ്ബുകളിലൊന്നിന്റെ ഈ തീരുമാനം കായിക ലോകത്ത് വലിയ ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.
ജമെമയുടെ പിതാവ് ഇവാന്റെ ചെയ്തികളാണ് നടപടിയ്ക്ക് കാരണമായെന്നാണ് പറയപ്പെടുന്നത്. അദ്ദേഹം ക്ലബ്ബുമായി ബന്ധപ്പെട്ട സ്ഥലങ്ങളും വേദികളും മതപരമായ കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തി. മതപരമായ പരിപാടികൾ സംഘടിപ്പിച്ചത് കൂടാതെ മതപരിവർത്തനത്തിനും വഴിയൊരുക്കുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനെതിരെ ക്ലബ്ബിലെ ഒരു വിഭാഗം ശക്തമായ നിലപാടെടുത്തതോടെയാണ് താരത്തിന്റെ അംഗത്വം റദ്ദാക്കിയത്. ഈ കഴിഞ്ഞ ഒന്നരവർഷത്തിനിടെ 35 മതപരമായ സമ്മേളനങ്ങളാണ് ഇവാൻ റോഡ്രിഗസ് നടത്തിയത് അത്രേ.
ഒക്ടോബർ 20ന് നടന്ന വാർഷിക പൊതുയോഗത്തിൽ പങ്കെടുത്തവർ പാസാക്കിയ പ്രമേയത്തിലൂടെ, ജമെമ റോഡ്രിഗസിന് നൽകിയിരുന്ന മൂന്നു വർഷത്തെ ഓണററി മെംബർഷിപ് റദ്ദാക്കിയതായി ഖാർ ജിംഖാന പ്രസിഡന്റ് വിവേക ദേവ്നാനി അറിയിച്ചു. സംഭവത്തിൽ ജമെമയോ പിതാവോ ഇത് വരെ പ്രതികരിച്ചിട്ടില്ല.
Discussion about this post