അടുത്തിടെയായി കടകളിൽ വ്യാജ മുട്ടകൾ വ്യാപകമായി എത്തുന്നുണ്ട്. നിരവധി പേർക്കാണ് വ്യാജ മുട്ടകൾ വാങ്ങി പണി കിട്ടിയത്. നിരവധി വ്യാപാരികൾ കബളിപ്പിക്കപ്പെട്ടതായുള്ള വാർത്തകളും അടുത്തിടെ പുറത്തുവരികയുണ്ടായി. ഈ സാഹചര്യത്തിൽ കടകളിൽ നിന്നും മുട്ട വാങ്ങുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം. അല്ലെങ്കിൽ പണം നഷ്ടമാകും. പ്രത്യക്ഷത്തിൽ വ്യാജ മുട്ടകളും യഥാർത്ഥ മുട്ടകളും തമ്മിൽ യാതൊരു വ്യത്യാസവും നമുക്ക് കാണാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ ഇതിന് ചില വഴികൾ ഉണ്ട്.
ഒരു പ്രത്യേകതരം രാസവസ്തു ഉപയോഗിച്ചാണ് വ്യാജ മുട്ടകൾ നിർമ്മിക്കാറുള്ളത്. പാക്കറ്റുകളിൽ നാം വാങ്ങുന്ന മുട്ടകളിൽ സ്ഥിരമായി വ്യാജ മുട്ട ഇടം നേടാറുണ്ട്. പ്ലാസ്റ്റിക് കൊണ്ട് നിർമ്മിയ്ക്കുന്ന മുട്ടകളും വിപണിയിൽ ഇന്ന് സുലഭമാണ്.
നാം വാങ്ങുന്ന മുട്ട വ്യാജനോ നല്ലതാണോ എന്ന് അറിയാൻ തോട് നന്നായി പരിശോധിക്കുമ്പോൾ തന്നെ വ്യക്തമാകും. യഥാർത്ഥ മുട്ടയുടെ തോട് പരുപരുത്തതാണ്. എന്നാൽ വ്യാജ മുട്ടയുടെ തോട് നല്ല മിനുസം ഉള്ളതായിരിക്കും. ഇനി ഇങ്ങനെ പരിശോധിച്ച് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത വഴിയുണ്ട്.
മുട്ട കയ്യിൽ എടുത്ത് പരിശോധിക്കാം. യഥാർത്ഥ മുട്ടയ്ക്ക് നല്ല ഭാരം ഉണ്ടാകും. എന്നാൽ വ്യാജ മുട്ടയ്ക്ക് ഭാരം കുറവായിരിക്കും.












