തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് പുറത്ത്. മേയർക്കും എംഎഎൽക്കുമെതിരായ രണ്ട് കുറ്റങ്ങൾ ഒഴിവാക്കിക്കൊണ്ടാണ് പോലീസ് അന്വേഷണ റിപ്പോർട്ട് നൽകിയിരിക്കുന്നത്. കെഎസ്ആർടിസി ഡ്രൈവർ യദു ബസ് റൂട്ട് മാറിയാണ് ഓടിച്ചത് എന്നാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
മേയർ ആര്യ രാജേന്ദ്രന്റെ ഭർത്താവായ സച്ചിൻദേവ് എംഎൽഎ ബസിൽ അതിക്രമിച്ച് കയറിയതിന് തെളിവില്ലെന്നാണ് പൊലീസ് അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ആര്യാ രാജേന്ദ്രൻ കെഎസ്ആർടിസി ഡ്രൈവറെ അസഭ്യം പറഞ്ഞതിനും തെളിവില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, അസഭ്യം പറഞ്ഞു, അന്യായമായി തടഞ്ഞുവച്ചു, തന്നെയും യാത്രക്കാരെയും അധിക്ഷേപിച്ചു തുടങ്ങിയവയായിരുന്നു ഡ്രൈവർ യദുവിന്റെ പരാതിയിലുണ്ടായിരുന്നത്. ഏപ്രിൽ 27നാണ് തിരുവനന്തപുരം പാളയത്ത് വെച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിൽ തർക്കമുണ്ടായിരുന്നത്.
Discussion about this post