ന്യൂഡൽഹി: ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകം ഇന്ത്യയെ സ്നേഹിക്കുന്ന എഴുത്തുകാരിയുടെ പരാതിക്ക് പരിഹാരം കണ്ട് അമിത് ഷാ. ഇന്ത്യയെ രണ്ടാം വീട് പോലെയാണ് കണക്കാക്കുന്നതെന്നും അതിനാൽ തന്നെ ഇവിടെ ജീവിക്കാൻ അനുവദിക്കണമെന്നും അമിത് ഷായോട് കഴിഞ്ഞ ദിവസമാണ് പ്രശസ്ത ബംഗ്ലാദേശ് എഴുത്തു കാരി തസ്ലീമ നസ്രീൻ ആവശ്യപ്പെട്ടത്.
“പ്രിയ അമിത്ഷാജി 🙏നമസ്‌കാരം. ഈ മഹത്തായ രാജ്യത്തെ ഞാൻ സ്നേഹിക്കുന്നതുകൊണ്ടാണ് ഞാൻ ഇന്ത്യയിൽ ജീവിക്കുന്നത്. കഴിഞ്ഞ 20 വർഷമായി ഇത് എൻ്റെ രണ്ടാമത്തെ വീടാണ്. എന്നാൽ ജൂലൈ 22 മുതൽ എംഎച്ച്എ എൻ്റെ റസിഡൻസ് പെർമിറ്റ് നീട്ടിയിട്ടില്ല. ഞാൻ വളരെ വിഷമിക്കുന്നു, നിങ്ങൾ എന്നെ താമസിക്കാൻ അനുവദിച്ചാൽ ഞാൻ നിങ്ങളോട് വളരെ നന്ദിയുള്ളവളായിരിക്കും” എന്നാണ് തസ്ലീമ നസ്രീൻ അമിത് ഷായെ ടാഗ് ചെയ്തു കൊണ്ട് സമൂഹമാധ്യമമായ ട്വിറ്ററിൽ എഴുതിയത്.
ഇതിനു വെറും മണിക്കൂറുകൾക്ക് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ്റെ താമസാനുമതി ഇന്ത്യൻ സർക്കാർ ചൊവ്വാഴ്ച (ഒക്ടോബർ 22) നീട്ടി നൽകി. നസ്രീന്റെ ട്വീറ്റിന് പുറകെ അനവധി പേരാണ് അവരെ ഇന്ത്യയിൽ നില്ക്കാൻ അനുവദിക്കണം എന്ന് പ്രതികരിച്ചിരുന്നത്. ബാബ്‌റി മസ്ജിദ് തകർത്തതിനെ തുടർന്ന് ബംഗ്ലാദേശ് ഹിന്ദുക്കൾക്ക് നേരെ നടന്ന ക്രൂര കൃത്യങ്ങൾ തന്റെ നോവലിൽ കൂടെ തുറന്നു പറഞ്ഞതിനാണ് ബംഗ്ലാദേശ് സർക്കാർ തസ്ലീമ നസ്രീനിനെ നാട് കടത്തിയത്. ഇടക്ക് കുറച്ചു കാലം അമേരിക്കയിൽ പോയെങ്കിലും, കഴിഞ്ഞ 20 വർഷമായി തസ്ലീമ ഇന്ത്യയിലാണ് താമസം
Discussion about this post