ധാക്ക : ബംഗ്ലാദേശിൽ വീണ്ടും കലാപം. പ്രസിഡന്റ് മുഹമ്മദ് ഷെഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ടാണ് സമരം. രാജ്യത്തിന്റെ പല ഭാഗത്തും ജനം തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്.
പ്രക്ഷോഭകാരികൾ പ്രസിഡൻിന്റെ വസന്തി വളഞ്ഞു. ഇത് തുടൻന്ന് പ്രതിഷേധക്കാരെ സൈന്യം ബാരിക്കോഡ് ഉപയോഗിച്ച് തടഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രസിഡന്റിന്റെ രാജിയടക്കമുള്ള കാര്യങ്ങൾ ആവശ്യപ്പെട്ട് വിദ്യാർഥികൾ രാജ്യത്തിന്റെ പല ഭാഗത്തും സമരം ആരംഭിച്ചത്. മുൻ പ്രധാനമന്ത്രി ഷേയ്ഖ് ഹസീനയുടെ അനുയായിയാണ് പ്രസിഡന്റെന്നും അതിനാൽ ഉടൻ തന്നെ മുഹമ്മദ് ഷഹാബുദ്ദീൻ രാജി വയ്ക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. ആന്റി ഡിസ്‌ക്രിമിനേഷൻ സ്റ്റുഡന്റ്സ് മൂവ്മെന്റാണ് സമരം നടത്തുന്നത്.
1972 ൽ എഴുതിയ ഭരണഘടന റദ്ദാക്കണമെന്നും പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് പുതിയ ഭരണഘടന എഴുതണമെന്നും പ്രക്ഷോഭകർ ആവശ്യമുന്നയിക്കുന്നുണ്ട്. ഹസീനയുടെ കീഴിൽ 2024, 2018, 2024 വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം. ഈ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച പാർലമെന്റ് അംഗങ്ങളെ അയോഗ്യരാക്കണം എന്നും അവർ ആവശ്യങ്ങൾ ഉന്നയിച്ചു.
സർക്കാർ ജോലികൾക്കുള്ള ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈയിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു. ഇതേ തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജിവെച്ച്, രാജ്യത്ത് നിന്നും പലായനം ചെയ്യേണ്ടി വന്നിരുന്നു.
Discussion about this post