തിരുവനന്തപുരം : സ്വർണത്തിന്റെ വില പുതിയ റെക്കോർഡ് കുതിപ്പിൽ. ഇന്ന് സംസ്ഥാനത്ത് പവന് 340 രൂപ വർദ്ധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന് 58720 രൂപയായി മാറി.
ഒരു ഗ്രാം സ്വർണത്തിന്റെ വില 40 രൂപ വർദ്ധിച്ച് 7 ,340 രൂപയായി. ഇതോടെ കഴിഞ്ഞ ഒരാഴ്ചകൊണ്ട് സ്വർണത്തിന് വർദ്ധിച്ചത് 1960 രൂപയാണ്. ഒരുഗ്രാം വെള്ളിയുടെ വില വർദ്ധിച്ചിട്ടുണ്ട്. 2 രൂപയാണ് ഉയർന്നത്. ഇന്ന് 107 രൂപയാണ് വെള്ളിയുടെ വില .
ഇന്നത്തെ സ്വർണ വില അനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലിയും നികുതിയും ഉൾപ്പെടെ 60,000 രൂപയ്ക്കുമുകളിൽ നൽക്കേണ്ടിവരും. വിവാഹസീസണും ദീപാവലി ഉൾപ്പെടെയുള്ള ഉത്സവ സീസണും അടുത്തതോടെ സ്വർണത്തിന്റെ ആവശ്യവും വർദ്ധിക്കും. അതിനാൽ വരും ദിവസങ്ങളിലും സ്വർണവില ഉയരാനാണ് സാദ്ധ്യത . ഈ മാസം തന്നെ പവൻ വില 60,000 കടന്നേക്കും .
ഒക്ടോബറിലെ സ്വർണ വില ഒറ്റ നോട്ടത്തിൽ
ഒക്ടോബർ 1 : ഒരു പവൻ സ്വർണത്തിന്റെ വില 240 രൂപ കുറഞ്ഞു. വിപണിയിലെ വില 56,400 രൂപ
ഒക്ടോബർ 2 : ഒരു പവൻ സ്വർണത്തിന്റെ വില 400 രൂപ ഉയർന്നു. വിപണിയിലെ വില 56,800 രൂപ
ഒക്ടോബർ 3 : ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണിയിലെ വില 56,880 രൂപ
ഒക്ടോബർ 4 : ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 5 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 6 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 7 : ഒരു പവൻ സ്വർണത്തിന്റെ വില 160 രൂപ കുറഞ്ഞു. വിപണിയിലെ വില 56,800 രൂപ
ഒക്ടോബർ 8 : സ്വർണ വിലയിൽ മാറ്റമില്ല വിപണിയിലെ വില 56,800 രൂപ
ഒക്ടോബർ 9 : ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണിയിലെ വില 56,240 രൂപ
ഒക്ടോബർ 10 : ഒരു പവൻ സ്വർണത്തിന്റെ വില 40 രൂപ കുറഞ്ഞു. വിപണിയിലെ വില 56,200 രൂപ
ഒക്ടോബർ 11 : ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ ഉയർന്നു. വിപണിയിലെ വില 56,760 രൂപ
ഒക്ടോബർ 12 : ഒരു പവൻ സ്വർണത്തിന്റെ വില 200 രൂപ ഉയർന്നു. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 13: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 14: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 15: ഒരു പവൻ സ്വർണത്തിന്റെ വില 200 രൂപ കുറഞ്ഞു. വിപണിയിലെ വില 56,760 രൂപ
ഒക്ടോബർ 16: ഒരു പവൻ സ്വർണത്തിന്റെ വില 360 രൂപ ഉയർന്നു. വിപണിയിലെ വില 57,120 രൂപ
ഒക്ടോബർ 17: ഒരു പവൻ സ്വർണത്തിന്റെ വില 160 രൂപ ഉയർന്നു. വിപണിയിലെ വില 57280 രൂപ
ഒക്ടോബർ 18: ഒരു പവൻ സ്വർണത്തിന്റെ വില 640 രൂപ ഉയർന്നു. വിപണിയിലെ വില 57920 രൂപ
ഒക്ടോബർ 19: ഒരു പവൻ സ്വർണത്തിന്റെ വില 480 രൂപ ഉയർന്നു. വിപണിയിലെ വില 58240 രൂപ
ഒക്ടോബർ 20: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 58240 രൂപ
ഒക്ടോബർ 21: ഒരു പവൻ സ്വർണത്തിന്റെ വില 160 രൂപ ഉയർന്നു. വിപണിയിലെ വില 58,400 രൂപ
ഒക്ടോബർ 22: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 58,400 രൂപ
ഒക്ടോബർ 23: ഒരു പവൻ സ്വർണത്തിന്റെ വില 320 രൂപ ഉയർന്നു. വിപണിയിലെ വില 58,720 രൂപ
Discussion about this post