ഡല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ധരിച്ച സ്യൂട്ട് ലേലത്തിന്. മോദിക്ക് ലഭിച്ച 455ഓളം സമ്മാനങ്ങളും സ്യൂട്ടിനൊപ്പം ലേലം ചെയ്യും. ഗംഗ ശുചീകരണത്തിനായി പണം കണ്ടെത്തുന്നതിനാണ് സ്യൂട്ട് ലേലത്തില്‍ വില്‍ക്കുന്നതെന്നാണ് വിശദീകരണം. വാരണാസിയിലെ സന്നദ്ധസംഘടനക്ക് കൈമാറുന്ന സ്യൂട്ട് ഉടന്‍ ലേലം ചെയ്യും.
നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്ന് ആയിരം തവണ സ്വര്‍ണ്ണനൂലില്‍ തുന്നിയ സ്യൂട്ടാണ് ലേലം ചെയ്യുന്നത്. ഒബാമയുമായുള്ള കൂടിക്കാഴ്ചയില്‍ നരേന്ദ്രമോദിയുടെ വേഷമിതായിരുന്നു. ഹോളണ്ടിലെയും ഷെറിയിലെയും പ്രശസ്ത വസ്ത്രനിര്മ്മാതാക്കളാണ് സ്യൂട്ട് നിര്‍മ്മിച്ച് നല്‍കിയത്.
പൊതുവേദികളില്‍ വ്യത്യസ്തനായി മാത്രം പ്രത്യക്ഷപ്പെടാറുള്ള മോദിയുടെ വസ്ത്രധാരണം തുടക്കം മുതലേ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു . മോദിയുടെ വസ്ത്രശൈലിക്ക് അമേരിക്കയില്‍ നിന്ന് വരെ അഭിനന്ദനങ്ങള്‍ വന്നിരുന്നു. ഇന്ത്യയുടെ ഫാഷന്‍ ഐക്കണാണ് മോദിയെന്ന് ഒബാമയുടെ സാക്ഷ്യപത്രവും ലഭിച്ചു. എന്നാല്‍ ഒബാമയെ ഞെട്ടിക്കാന്‍ മോദി ധരിച്ച ആഡംബരസ്യൂട്ട് മാത്രം കുറച്ച് കടന്നുപോയെന്ന് വിമര്‍ശമുയര്‍ന്നു. ചായക്കടക്കാരനെന്ന ലേബലില്‍ സാധാരണക്കാരനില്‍ സാധാരണക്കാരനായി അധികാരമേറ്റ പ്രധാനമന്ത്രി ആഡംബരസ്യൂട്ട് ധരിച്ചത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് അംഗീകരിക്കാനായില്ല.ഇത് വിവാദമായിരുന്നു.
Discussion about this post